'നൃത്തം ചെയ്യുന്നതിനിടെ തെന്നി വീണു, പതറാതെ നൃത്തം തുടർന്ന് വിദ്യ ബാലൻ'; വീഡിയോ വൈറൽ

നൃത്തം ചെയ്യുന്നതിനിടെ കാൽതെന്നി വീഴുകയും എന്നാൽ അതൊന്നും വകവയ്ക്കാതെ നൃത്തം തുടരുകയും ചെയ്യുന്ന വിദ്യാബാലന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഭൂൽ ഭുലയ്യ 3ന്റെ റിലീസിന് മുന്നോടിയായി സംഘടിപ്പിച്ച ഒരു നൃത്ത പരിപാടിക്കിടെയാണ് സംഭവം. വിദ്യാ ബാലനും മാധുരി ദീക്ഷിതും ഒരുമിച്ച് നൃത്തം ചെയ്യുന്നതിനിടയിലാണ് സംഭാവമുണ്ടാകുന്നത്.

മുംബൈയിലെ ഐക്കണിക് റോയൽ ഓപ്പറ ഹൗസ് നടന്ന പരിപാടിയ്ക്കിടയിൽ മാധുരി ദീക്ഷിതിനൊപ്പം ചുവടുവയ്ക്കുന്ന വിദ്യ ബാലൻ ഇടക്ക് കാൽ തെന്നി നിലത്ത് വീണു. എന്നാൽ പിന്നീട് തെന്നിവീണ ഭാവമൊന്നുമില്ലാതെ അവർ നൃത്തം തുടരുകയായിരുന്നു. ഭൂൽ ഭുലയ്യ 3ൽ നിന്നുള്ള ‘അമി ജെ തോമർ’ എന്ന ഐക്കണിക് ഗാനത്തിൻ്റെ ഏറ്റവും പുതിയ പതിപ്പിനാണ് ഇരുവരും നൃത്തം ചെയ്തത്.

സ്‌റ്റേജിൽ നൃത്തം ചെയ്യുന്നതിനിടെ ആകസ്‌മികമായി വിദ്യ വീഴുന്നതും എന്നാൽ സമചിത്തതയോടെയും പ്രൊഫഷണലിസത്തോടെയും വിദ്യ എണീറ്റുവന്ന് നൃത്തം തുടരുന്നതും വീഡിയോയിൽ കാണാം. വിദ്യ നൃത്തം തുടർന്നപ്പോൾ, താരത്തിന്റെ പ്രതിബദ്ധതയെ അംഗീകരിച്ചുകൊണ്ട് കാണികൾ ശക്തമായ കരഘോഷം മുഴക്കി. വിദ്യയുടെയും മാധുരിയുടെയും ചടുലമായ നൃത്തത്തിൻ്റെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്തു.

“വീഴുകയും ഉയർത്തെഴുന്നേൽക്കുകയും ചെയ്യുന്നവർക്ക് കൂടുതൽ ശക്തി!”, “മാധുരി മാഡം, നിങ്ങൾ വിദ്യാ മാഡത്തെ എങ്ങനെ പിന്തുണയ്ക്കുന്നു എന്നതിന് നന്ദി” എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോക്ക് താഴെ വരുന്നത്.

Latest Stories

"എന്തിനാണ് വിനിയോട് ഇവർക്ക് ഇത്രയും ദേഷ്യം എന്ന് മനസിലാകുന്നില്ല"; ബാഴ്‌സിലോണ പ്രസിഡന്റ് അഭിപ്രായപ്പെട്ടു

'കെജ്രിവാളിനെ കൊല്ലാനുള്ള ഗൂഢാലോചന?'

വിരേന്ദ്ര സെവാഗ് അത്ര നല്ല മനുഷ്യൻ ഒന്നുമല്ല, എന്നോട് ചെയ്തത് എനിക്ക് ഒരിക്കലും മറക്കാനാവില്ല"; തുറന്നടിച്ച് ഗ്ലെൻ മാക്‌സ്‌വെൽ

'കെജ്രിവാളിനെ കൊല്ലാനുള്ള ഗൂഢാലോചന?'; ആപ് പദയാത്രയും ബിജെപിയും; ഡല്‍ഹിയില്‍ നടക്കുന്നതെന്ത്?

'ഹീ​ന​മാ​യ പ്ര​സ്താ​വ​ന പി​ൻവ​ലി​ച്ച് മാ​പ്പു​പ​റ​യണം'; കൃ​ഷ്ണ​ദാ​സിന്റെ ന​ട​പ​ടി അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​മെ​ന്ന് കെയുഡബ്ല്യുജെ

ധോണി കീപ് ചെയ്യുമ്പോൾ ഞങ്ങൾ ഹാപ്പിയാണ്, പുള്ളിക്കാരൻ വെറുതെ അപ്പീൽ ചെയ്യില്ല; വൈറൽ ആയി ഇന്ത്യൻ അമ്പയറുടെ വാക്കുകൾ

ലിവർപൂൾ സെറ്റ് ആയില്ല; ഫെഡറിക്കോ കിയേസ സീരി എയിലേക്ക് തിരിച്ചു പോകുന്നു

"ഞങ്ങൾ യമാലിനെ സൂക്ഷിച്ചിരുന്നു, അത്രയും പ്രധാനപ്പെട്ട താരമായി മാറി ലാമിന്: ഹാൻസി ഫ്ലിക്ക്

ലോറൻസ് ബിഷ്‌ണോയിയെ സ്ഥാനാർഥിയാക്കി ഉത്തര്‍ ഭാരതീയ വികാസ് സേന; നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശ പത്രിക വാങ്ങി

പൂനെ ടെസ്റ്റ്: 12 വര്‍ഷത്തിന് ശേഷം അത് സംഭവിച്ചു, തലകുനിച്ച് ടീം ഇന്ത്യ