സിനിമയില്‍ മാറ്റിയ ദേഷ്യത്തില്‍ അജിത്തിനെ വിഘ്‌നേഷ് ട്വിറ്ററില്‍ നിന്ന് നീക്കി; ആരാധകരെ ഞെട്ടിച്ച് തമിഴ് താരങ്ങളുടെ ശീതസമരം

അജിത്ത് കുമാറിന്റെ പുതിയ സംവിധാനം ചെയ്യുന്നതില്‍ നിന്നും വിഘ്‌നേഷ് ശിവനെ മാറ്റിയ വാര്‍ത്ത നടുക്കത്തോടെയാണ് ആരാധകര്‍ കേട്ടത്. വിഘ്‌നേശ് ശിവന്‍ അടുത്ത അജിത്ത് ചിത്രം സംവിധാനം ചെയ്യും എന്ന് പറഞ്ഞ് ഔദ്യോഗിക വാര്‍ത്ത കുറിപ്പ് ഇറക്കിയതിന് പിന്നാലെയാണ് ഈ പിന്‍മാറ്റം.

എന്തായാലും എന്താണ് വിഘ്‌നേശിനെ എകെ62ല്‍ നിന്നും പുറത്താക്കാനുള്ള കാരണം എന്ത് എന്നത് ഇപ്പോഴും വ്യക്തമല്ല. പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച് വിഘ്‌നേശ് പറഞ്ഞ വണ്‍ ലൈന്‍ ഇഷ്ടപ്പെട്ട അജിത്ത് ഡേറ്റ് നല്‍കുകയായിരുന്നു. തിരുത്തലുകള്‍ നിര്‍ദേശിച്ചെങ്കിലും വരുത്തിയ തിരുത്തലുകളും സ്‌ക്രിപ്റ്റിനെ മികച്ചതാക്കുന്നില്ല എന്നതോടെ അജിത്ത് വിഘ്‌നേശ് ചിത്രം ഉപേക്ഷിക്കുകയായിരുന്നു എന്ന കാരണമായിരുന്നു അതിലൊന്ന്.

അജിത്തിനെ തന്റെ ട്വിറ്ററില്‍ നിന്നും വിഘ്‌നേശ് വെട്ടിയെന്നാണ് ഗോസിപ്പ് കോളങ്ങളിലെ പുതിയ വാര്‍ത്ത. നേരത്തെ വിഘ്‌നേശിന്റെ ട്വിറ്റര്‍ ബയോയില്‍ എകെ 62 എന്നത് ലൌ ചിഹ്നത്തോടെ ഉണ്ടായിരുന്നു.

ഇത് ഇപ്പോള്‍ എടുത്തു കളഞ്ഞിരിക്കുകയാണ് വിഘ്‌നേശ്, ഒപ്പം നെവര്‍ ഗീവ് അപ് എന്ന് കവര്‍ ഇമേജാണ് നല്‍കിയിരിക്കുന്നത്. ഒപ്പം എകെ 62 എന്നതിന് പകരം ഇപ്പോള്‍ ബയോയില്‍ വിക്കി 6 എന്നാണ് കിടക്കുന്നത്. അതായത് വിഘ്‌നേശ് ശിവന്റെ ആറമത്തെ ചിത്രം എന്നാണ് ഇത് ഉദ്ദേശിക്കുന്നത്. ഇതോടെ അജിത്ത് സിനിമയില്‍ നിന്നും വിഘ്‌നേശ് പൂര്‍ണ്ണമായും പുറത്തായി എന്നതിന് സ്ഥിരീകരണമായി. എന്തായാലും ഇവരുടെ ശീതസമരം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ