'മികച്ച ഭക്ഷണം അവളെ കഴിപ്പിക്കുന്നതാണ് എന്റെ സന്തോഷം'; നയൻതാരയ്ക്ക് ഭക്ഷണം വാരിക്കൊടുത്ത് വിഘ്‍നേഷ് ശിവൻ; വീഡിയോ

നയൻതാരയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന വീഡിയോ പങ്കുവെച്ച് വിഘ്‍നേഷ് ശിവൻ. മഹാബലിപുരത്തെ ഒരു സീ ഫുഡ് റെസ്റ്റോറന്റിൽ നിന്നുള്ള വിഡിയോയാണിത്.റെസ്റ്റോറൻറിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടയിൽ വിഘ്നേഷ് നയൻതാരയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്നുമുണ്ട്.

രുചികരമായ പ്രാദേശിക ഭക്ഷണം നയൻതാരയെ  ഊട്ടുന്നതാണ് തൻറെ സന്തോഷമെന്നാണ് വീഡിയോയ്ക്കൊപ്പം വിഘ്നേഷ് കുറിച്ചിട്ടുള്ളത് വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയായിൽ വൈറലായിക്കഴിഞ്ഞു.

‘വയറുനിറച്ച് ഭക്ഷണം കഴിക്കാനുള്ള സമയം. ഏറ്റവും മികച്ച നാടൻ ഭക്ഷണം അവളെ കഴിപ്പിക്കുന്നതാണ് സന്തോഷം. ഒരു പ്രിയപ്പെട്ട സീ ഫുഡ് റെസ്റ്റോറന്റിൽ നിന്ന്. രുചികരമായ ഭക്ഷണവും സ്‌നേഹമുള്ള മനുഷ്യരുമുള്ള ഇത്തരം റെസ്‌റ്റോറന്റുകൾ മാത്രമാണ് ഞങ്ങൾ ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്ന സ്ഥലംമെന്നും വിഘ്നേഷ് ശിവൻ പോസ്റ്റിനോപ്പം കുറിച്ചിട്ടുണ്ട്. വീഡിയോ പോസ്റ്റ് ചെയ്‍ത് മണിക്കൂറുകൾക്കകം രണ്ട് ലക്ഷത്തിലധികം ലൈക്കുകളാണ് ഈ പോസ്റ്റിന് ലഭിച്ചത്.

ഏഴ് വർഷത്തെ പ്രണയത്തിനു പിന്നാലെ ജൂൺ 9ന് തിരുപ്പതിയിൽ വെച്ച് വിവാഹിതരാവാൻ ഒരുങ്ങുകയാണ് ഇരുവരും. വിവാഹശേഷം മാലിദ്വീപിൽ വച്ച് സുഹൃത്തുക്കൾക്കായി വിവാഹ റിസപ്ഷൻ നടക്കുമെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം നയൻതാര വെളിപ്പെടുത്തിയിരുന്നു.

ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചെറിയ ചടങ്ങായിരുന്നു അത് എന്നായിരുന്നു താരം അന്ന് വ്യക്തമാക്കിയത്. അതേസമയം വിവാഹക്കാര്യം ആരാധകരെയും അഭ്യുദയകാക്ഷികളെയും അറിയിക്കുമെന്നും അവർ അറിയിച്ചിരുന്നു. വിവാഹത്തെക്കുറിച്ച് ഔദ്യോഗിക അറിയിപ്പിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Latest Stories

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു