നയൻതാരയ്ക്ക് കൂട്ടായി ഇനി 'മെയ്ബ' ; ഇത് വിഗ്നേശിന്റെ പിറന്നാൾ സ്നേഹം

കഴിഞ്ഞമാസം 18 നാണ് തെന്നിന്ത്യൻ സൂപ്പർ താരം നയൻതാര തന്റെ മുപ്പത്തിയൊൻപതാം ജന്മദിനം ആഘോഷിച്ചത്. കരിയറിന്റെ ഏറ്റവും മികച്ച സമയങ്ങളിലൂടെ കടന്നുപോവുന്ന നയൻതാരയുടെ പിറന്നാൾ ആഘോഷവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിഗ്നേശിനും മക്കളായ ഉയിർ, ഉലക് എന്നിവർക്കുമൊപ്പമായിരുന്നു നയൻതാര പിറന്നാൾ ആഘോഷിച്ചത്.

ഇപ്പോഴിതാ തന്റെ ജീവിത പങ്കാളിക്ക് പിറന്നാൾ സമ്മാനം നൽകിയിരിക്കുകയാണ് വിഗ്നേശ് ശിവൻ. ജർമൻ ആഢംബര കാർ ബ്രാൻഡായ മെഴ്സിഡസ് ബെൻസ് മെയ്ബ ആണ് സമ്മാനമായി നൽകിയിരിക്കുന്നത്. വിഗ്നേശ് നൽകിയ സമ്മാനത്തിന് നന്ദി പറഞ്ഞുകൊണ്ട് നയൻതാര തന്നെയാണ് ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചത്.

2.60 കോടിക്കും 3.40 കോടിക്കും ഇടയിലാണ് മെഴ്സിഡസ് ബെൻസ് മെയ്ബയുടെ വില വരുന്നത്. ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് ആശംസകളുമായി വരുന്നത്.

ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷം ജൂണ്‍ 9 നായിരുന്നു വിഗ്നേശ്- നയൻതാര ദമ്പതികളുടെ വിവാഹം. ഒക്ടോബർ 9 നാണ് ഇരട്ടകുട്ടികളായ ഉയിരും ഉലകും ജനിച്ചത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം