ഗര്‍ഭിണികളോടും കുട്ടികളോടും ഒരു അഭ്യര്‍ത്ഥന.. എല്ലാവരും ഇക്കാര്യങ്ങള്‍ പാലിക്കണം; നിര്‍ദേശവുമായി വിജയ്

തമിഴക വെട്രി കഴകത്തിന്റെ സംസ്ഥാന സമ്മേളത്തിന് മുന്നോടിയായി ഭാരവാഹികള്‍ക്ക് വിജയ് നല്‍കിയ സന്ദേശം ശ്രദ്ധ നേടുന്നു. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയാണ് വിജയ് സംസാരിച്ചത്. ഒക്‌ബോബര്‍ 27ന് വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിലാണ് തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം.

ഗര്‍ഭിണികളും സ്‌കൂള്‍ കുട്ടികളും രോഗികളും പ്രായമായവരും സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നത് ഒഴിവാക്കണം. സംസ്ഥാന സമ്മേളനത്തിലേക്കുള്ള യാത്രയിലും നാട്ടിലേക്ക് മടങ്ങുമ്പോഴും കേഡര്‍മാര്‍ രാഷ്ട്രീയ അച്ചടക്കവും ചിട്ടയായ പെരുമാറ്റവും പാലിക്കണം. ട്രാഫിക് നിയമങ്ങള്‍ പാലിക്കണം.

കേഡര്‍മാര്‍ മറ്റുള്ളവര്‍ക്ക് മാതൃകയായിരിക്കണം എന്നാണ് വിജയ് ഭാരവാഹികള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നല്‍കിയിരിക്കുന്ന സന്ദേശം. ടിവികെയുടെ പ്രധാന പ്രത്യയശാസ്ത്രത്തിന്റെ ഭാഗമായി പിന്തുടരേണ്ട ഐക്കണുകള്‍ സംസ്ഥാന സമ്മേളനത്തില്‍ അനാച്ഛാദനം ചെയ്യുമെന്ന് കഴിഞ്ഞ മാസം വിജയ് പറഞ്ഞിരുന്നു.

അതേസമയം, ഈ വര്‍ഷം ഫെബ്രുവരിയിലാണ് വിജയ് തന്റെ പാര്‍ട്ടി പ്രഖ്യാപിച്ചത്. ഓഗസ്റ്റില്‍ പാര്‍ട്ടി പതാകയും പുറത്തിറക്കിയിരുന്നു. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് വിജയ് വ്യക്തമാക്കിയത്. രാഷ്ട്രീയ പ്രവേശനത്തോടെ സിനിമ പൂര്‍ണ്ണമായും ഉപേക്ഷിക്കുമെന്നും വിജയ് വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ അവസാനത്തെ സിനിമയുടെ ഷൂട്ടിലാണ് താരം.

Latest Stories

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി

'പെരുന്നാള്‍' വരുന്നു, നായകന്‍ വിനായകന്‍; ടോം ഇമ്മട്ടി ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം

ബയോപ്‌സി എടുത്തപ്പോള്‍ തകര്‍ന്നുപോയി, കാന്‍സര്‍ മൂന്നാംഘട്ടത്തില്‍..: ശിവാനി ഭായ്

BGT 2024: പണിക്ക് മറുപണി നൽകി ഇന്ത്യ, പെർത്തിൽ കണ്ടത് ബുംറയും പിള്ളേരും ഒരുക്കിയ കങ്കാരൂ വധം