കളമൊരുങ്ങുന്നു.. വരുമോ തലയും ദളപതിയും ഒന്നിക്കുന്ന ബ്രഹ്‌മാണ്ഡ സിനിമ?

വിജയ്‌യും അജിത്തും തമ്മിലുള്ള ശത്രുതയെ കുറിച്ച് ഒരുകാലത്ത് തമിഴിലെ ഒട്ടുമിക്ക സിനിമാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇരുവരുടെയും സിനിമകളിലും ഈ ശത്രുത പ്രകടമായിരുന്നു. ഇരു താരങ്ങളുടെയും സിനിമകള്‍ ക്ലാഷ് റിലീസിന് എത്തിയാല്‍ ആരാധകര്‍ക്കിടയിലും ഒരു യുദ്ധ പ്രതീതിയാണ്. അതുകൊണ്ട് തന്നെ ആരാധകരെയും പ്രേക്ഷകരെയും ഒന്നാകെ ഞെട്ടിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം ഒരു റിപ്പോര്‍ട്ട് പുറത്തുവന്നത്. ഒരു സിനിമയ്ക്കായി വിജയ്‌യും അജിത്തും ഒന്നിക്കാന്‍ പോകുന്നു എന്ന റിപ്പോര്‍ട്ടുകളാണ് എത്തിയിരിക്കുന്നത്.

പൊന്നിയിന്‍ സെല്‍വന്‍ 2വിന് ശേഷം മണിരത്‌നം ഒരുക്കുന്ന തമിഴ് സിനിമയില്‍ വിജയ്‌യും അജിത്തും ഒരുമിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫിലിം കമ്പാനിയനാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

1995ല്‍ പുറത്തിറങ്ങിയ ‘രാജാവിന്‍ പാര്‍വയിലെ’ എന്ന സിനിമയാണ് വിജയിയും അജിത്തും ഒന്നിച്ച് അഭിനയിച്ചിട്ടുള്ള ഒരേയൊരു ചിത്രം. അതിന് ശേഷം ഇരുവരെയും സ്‌ക്രീനില്‍ ഒരുമിച്ച് കാണാന്‍ ആരാധകര്‍ക്ക് സാധിച്ചിട്ടില്ല. മുമ്പ് പല തവണ നിരവധി സംവിധായകര്‍ രണ്ടുപേരെയും കേന്ദ്രകഥാപാത്രങ്ങളാക്കി സിനിമ ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. 2011ല്‍ പുറത്തിറങ്ങിയ അജിത് ചിത്രം ‘മങ്കാത്ത’ യില്‍ അര്‍ജുന്‍ അവതരിപ്പിച്ച കഥാപാത്രം താന്‍ സന്തോഷത്തോടെ ചെയ്യുമായിരുന്നു എന്ന വിജയ് പറഞ്ഞതായി സംവിധായകന്‍ വെങ്കട് പ്രഭു ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു.

പിന്നാലെ ഇരുവര്‍ക്കും അനുയോജ്യമായ ഒരു സ്‌ക്രിപ്റ്റ് കയ്യിലുണ്ടെന്നും ‘മങ്കാത്ത 2’ ഉടന്‍ വരുമെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. എന്നാല്‍ ആ പ്രോജക്റ്റ് നടന്നില്ല. അതിന് ശേഷവും ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഉടന്‍ ഉണ്ടാകും എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ വെങ്കട് പ്രഭു ഇതിനെ പൂര്‍ണ്ണമായി തള്ളി. സിനിമക്കായി താരങ്ങളെ സമീപിച്ചെന്ന വാര്‍ത്തയും അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് വിജയ് ചിത്രത്തിന്റെ സെറ്റില്‍ നിന്ന് അജിത്ത് ഇറങ്ങി പോയെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഇനി ഇരുവരും ഒരുമിച്ചുള്ള സിനിമയ്ക്ക് സാധ്യത കുറവാണെന്ന് അജിത്ത് ഒരിക്കല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ആരാധകരുടെ ഭാഷയില്‍ പറഞ്ഞാല്‍ കോളിവുഡിലെ ചിരവൈരികളാണ് വിജയ്‌യും അജിത്തും. എന്നാല്‍ ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ വിജയ്-അജിത്ത് കോമ്പോ സൂപ്പര്‍ ഹിറ്റ് ആവുകയും ചെയ്യും.

വാരിസ്, തുനിവ് എന്നീ സിനിമകളായിരുന്നു വിജയ്‌യുടെയും അജിത്തിന്റെതുമായി ഒടുവില്‍ തിയേറ്ററുകളിലെത്തിയത്. ഇക്കഴിഞ്ഞ ജനുവരി 11ന് ആയിരുന്നു ഇരുചിത്രങ്ങളും ക്ലാഷ് റിലീസ് ആയി എത്തിയത്. 2014ലും ഇരുതാരങ്ങളുടെയും സിനിമകള്‍ ക്ലാഷ് റിലീസ് ആയി തിയേറ്ററുകളില്‍ എത്തിയിരുന്നു. ജില്ല, വീരം എന്നീ സിനിമകളാണ് അന്ന് ക്ലാഷ് റിലീസ് ചെയ്തത്. ഇതിന് ശേഷം 9 വര്‍ഷം പിന്നിട്ടപ്പോഴാണ് വീണ്ടും വിജയ്, അജിത്ത് ചിത്രങ്ങള്‍ വീണ്ടും ഒന്നിച്ചെത്തിത്. താരങ്ങളുടെ ആരാധകര്‍ തിയേറ്ററില്‍ ഏറ്റുമുട്ടിയത് വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തിരുന്നു.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?