വിജയ് ചിത്രം 'വാരിസി'ന്റെ ഭാഗമാകാന്‍ ചിമ്പുവും, ആരാധകര്‍ക്ക് ആശയക്കുഴപ്പം

വിജയ് ചിത്രം ‘വാരിസില്‍ നടന്‍ ചിമ്പുവും എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നടനായാണോ ചിമ്പു എത്തുന്നതെന്ന് ആരാധകര്‍ സംശയിച്ചിരുന്നു.

ഇപ്പോഴിതാ വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പിന്നണി ഗായകനായാണ് ചിമ്പു എത്തുന്നത് എന്നാണ് ഇന്ത്യഗ്ലിറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ സൗണ്ട് ട്രാക്ക് ഒരുക്കുന്നത് ചിമ്പുവിന്റെ അടുത്ത സുഹൃത്ത് കൂടിയായ തമന്‍ ആണ്.

സുഹൃത്ത് തമനും സഹോദരന്‍ ദളപതി വിജയ്ക്കും വേണ്ടിയാണ് ചിമ്പു വാരിസില്‍ പാടാന്‍ പോകുന്നതെന്നാണ് നടനുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. നിരവധി ചാര്‍ട്ട്ബസ്റ്റര്‍ ?ഗാനങ്ങള്‍ ആലപിച്ച മികച്ച പിന്നണി ഗായകന്‍ കൂടിയാണ് ചിമ്പു.

രണ്ട് അഭിനേതാക്കളുടെയും ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ്. സിനിമയുടെ അവസാന ഷെഡ്യൂള്‍ ഹൈദരാബാദില്‍ പുരോഗിക്കുകയാണ്. ഡിസംബര്‍ ആദ്യ വാരത്തോടുകൂടി ചിത്രീകരണം പൂര്‍ത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, ചിത്രത്തിനെതിരെ മൃഗസംരക്ഷണ വകുപ്പിന്റെ നോട്ടീസ് വന്നത് ചര്‍ച്ചയായിരുന്നു. അനുമതി ഇല്ലാതെ മൃഗങ്ങളെ ഉപയോഗിച്ച് രംഗം ചിത്രീകരിച്ചതിനാലാണ് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ ചിത്രത്തിനെതിരെ കാരണം കാണിക്കല്‍ നോട്ടീസ് പുറപ്പെടുവിച്ചത്.

Latest Stories

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി