പഠനത്തില്‍ മിടുക്കി, എന്നാല്‍ മാനസിക സമ്മര്‍ദ്ദം വേട്ടയാടി..; ആത്മഹത്യയെ കുറിച്ചുള്ള വിജയ് ആന്റണിയുടെ വാക്കുകള്‍ വൈറല്‍

കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അടക്കം സജീവമായ വിജയ് ആന്റണി അഭിമുഖങ്ങളിലും വേദികളിലും ആത്മഹത്യയ്‌ക്കെതിരെ സംസാരിച്ചിരുന്ന താരമാണ്. നടന്റെ വ്യക്തിപരമായ തകര്‍ച്ചയില്‍ ആശ്വാസവാക്കുകള്‍ പറയാനാവാതെ നില്‍ക്കുകയാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും.

ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് വിജയ്‌യുടെ മകള്‍ മീരയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചര്‍ച്ച് പാര്‍ക്ക് സേക്രഡ് ഹാര്‍ട്ട് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി ആയിരുന്നു മീര. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മീര മികവ് പുലര്‍ത്തിയിരുന്നു.

മകളെ കുറിച്ച് പലപ്പോഴും അഭിമാനത്തോടെ പറഞ്ഞിട്ടുള്ള അമ്മ ഫാത്തിമ മകളുടെ ഈ നേട്ടങ്ങളുടെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറമുണ്ട്. എന്നാല്‍ കുറച്ച് കാലമായി മീര മാനസിക സമ്മര്‍ദ്ദത്തിനുള്ള ചികിത്സയില്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആത്മഹത്യയ്‌ക്കെതിരെ സംസാരിക്കുന്ന വിജയ് ആന്റണിയുടെ വീഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ”കുട്ടികളില്‍ ആത്മഹത്യയെ കുറിച്ചുള്ള ചിന്തകള്‍ ഉണ്ടാക്കുന്നത് പലപ്പോഴും പഠനസംബന്ധമായ ഉത്കണ്ഠയും. സ്‌കൂളില്‍ നിന്ന് വന്നാല്‍ കുട്ടികള്‍ക്ക് ഉടന്‍ ട്യൂഷന് പോവേണ്ടി വരികയാണ്.”

”അവര്‍ക്ക് ചിന്തിക്കാന്‍ പോലും സമയം കിട്ടുന്നില്ല. കുട്ടികളെ സ്വതന്ത്രരായി വിടുക’, എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ വിജയ് ആന്റണി പറയുന്നത്. ലാറ എന്ന മറ്റൊരു മകള്‍ കൂടി വിജയ് ആന്റണിക്ക് ഉണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം