നരണിപ്പുഴ ഷാനവാസിന്റെ ആദ്യ തിരക്കഥ സിനിമയാകുന്നു; 'സല്‍മ' പ്രഖ്യാപിച്ച് വിജയ് ബാബു

അന്തരിച്ച സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് ആദ്യമായി എഴുതിയ തിരക്കഥ സിനിമയാക്കാന്‍ ഒരുങ്ങി നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. “സല്‍മ” എന്ന് പേരിട്ട തിരക്കഥയാണ് സിനിമയാക്കാന്‍ ഒരുങ്ങുന്നത്. ഷാനവാസിനെ അനുസ്മരിക്കാനായി കൊച്ചിയില്‍ ചേര്‍ന്ന ചടങ്ങിലാണ് വിജയ് ബാബു ചിത്രം പ്രഖ്യാപിച്ചത്.

“”ഷാനവാസുമായി അടുപ്പമുള്ള ഏതാനും പേരുടെ ഒരു കൂട്ടായ്മ ഇന്ന് യോഗം ചേര്‍ന്നു. എന്റെ അഭ്യര്‍ത്ഥന പ്രകാരം ഷാനവാസിന്റെ ആദ്യ തിരക്കഥയായ “സല്‍മ” അദ്ദേഹത്തിന്റെ ഭാര്യ അസു ഷാനവാസ് എനിക്കു കൈമാറി. സല്‍മ സിനിമയാക്കാനുള്ള എല്ലാ ശ്രമങ്ങളും ഞാന്‍ നടത്തും. അതില്‍ നിന്നുള്ള. ലാഭത്തിന്റെ ഒരു വിഹിതം ഷാനവാസിന്റെ കുടുംബത്തിന് നല്‍കും. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു”” എന്ന് വിജയ് ബാബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സൂഫിയും സുജാതയും, കരി എന്നിവയാണ് ഷാനവാസ് ഒരുക്കിയ സിനിമകള്‍. മലയാളത്തിലെ ആദ്യ ഡയറക്ട് ഒ.ടി.ടി റിലീസ് ചിത്രമായിരുന്നു സൂഫിയും സുജാതയും. ഡിസംബര്‍ 23ന് ആണ് ഹൃദായാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. അതേസമയം, വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് ഷാനവാസിന്റെ പേരില്‍ ഷോര്‍ട്ട് ഫിലിം സംവിധായകര്‍ക്കായി അവാര്‍ഡ് ഏര്‍പ്പെടുത്താനുള്ള തീരുമാനവും അറിയിച്ചിട്ടുണ്ട്.

അഞ്ച് മിനിറ്റില്‍ കൂടാത്ത ഷോര്‍ട്ട് ഫിലിമുകളാണ് മത്സരത്തിനായി അയക്കേണ്ടത്. തിരഞ്ഞെടുക്കുന്ന ഹ്രസ്വചിത്രങ്ങള്‍ ഫ്രൈഡേ ഫിലിം ഹൗസിന്റെ യുട്യൂബ് ചാനലില്‍ പ്രദര്‍ശിപ്പിക്കും. മികച്ച ഷോര്‍ട്ട് ഫിലിമിന്റെ സംവിധായകന് നരണിപ്പുഴ ഷാനവാസ് അവാര്‍ഡിനൊപ്പം ഫ്രൈഡേ ഫിലിം ഹൗസിനു മുന്നില്‍ ഒരു ഫീച്ചര്‍ ഫിലിമിന്റെ തിരക്കഥ അവതരിപ്പിക്കാനുള്ള അവസരവും ലഭിക്കും.

Latest Stories

ക്ലീൻഷീറ്റ് നേടിയതിന് ശേഷം സച്ചിൻ സുരേഷുമായി കോച്ച് സ്റ്റാഹ്രെയുടെ പ്രസ് മീറ്റ്

കേരളത്തിലെ സംരംഭകരെ ആദരിക്കാനായി ഇന്‍മെക്ക് ഏര്‍പ്പെടുത്തിയ 'സല്യൂട്ട് കേരള 2024' അവാര്‍ഡുകള്‍ സമ്മാനിച്ചു; വ്യവസായങ്ങളില്‍ നിന്ന് ഒരു ലക്ഷം കോടി വിറ്റുവരവാണ് കേരളം ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി രാജീവ്

'ബിജെപി ഹാക്കിങില്‍ നിന്ന് രക്ഷയ്ക്ക് അമേരിക്കയിലെ പോലെ ബാലറ്റ് പേപ്പര്‍ തിരിച്ചുവരണം'

ഇവിഎം വിരുദ്ധ സമരവുമായി മഹാവികാസ് അഘാഡി; 'ബിജെപി ഹാക്കിങില്‍ നിന്ന് രക്ഷയ്ക്ക് അമേരിക്കയിലെ പോലെ ബാലറ്റ് പേപ്പര്‍ തിരിച്ചുവരണം'

സർക്കാരിന്റെ പാനൽ തള്ളി; ഡോ. സിസ തോമസിന് ഡിജിറ്റൽ സർവകലാശാല വിസിയുടെ ചുമതല നല്‍കി

ബിജു മേനോൻ നായകനാകുന്ന മാജിക് ഫ്രെയിംസിന്റെ 35 മത് ചിത്രം 'അവറാച്ചൻ & സൺസ്' ആരംഭിച്ചു

ഇന്റർ മയാമി മിനി ബാഴ്‌സലോണയാവുന്നു; മറ്റൊരു ഇതിഹാസത്തെ കൂടെ ടീമിലെത്തിച്ച് അമേരിക്കൻ ക്ലബ്

എന്ത് നാശമാണിത്, അസഹനീയം, വിവാഹം വിറ്റ് കാശാക്കി..; നയന്‍താരയെ വിമര്‍ശിച്ച് ശോഭ ഡേ

'സിബിഐ കൂട്ടിലടച്ച തത്ത'; നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് എം വി ഗോവിന്ദൻ

കട്ട് പറഞ്ഞിട്ടും നടന്‍ ചുംബിച്ചു കൊണ്ടേയിരുന്നു.. ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ പലരും അത് പ്രയോജനപ്പെടുത്തും: സയാനി ഗുപ്ത