സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ഒരു വിഭാഗത്തിലും ഹോം ഇല്ല; വിജയ് ബാബു വിഷയമാണോ എന്ന് സോഷ്യല്‍മീഡിയ

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മലയാല സിനിമകളില്‍ വലിയ പ്രേക്ഷക പ്രശംസയും നിരൂപക അഭിപ്രായവുമൊക്കെ നേടിയ ചിത്രമായിരുന്നു ഹോം. എന്നാല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഒരു വിഭാഗത്തില്‍ പോലും സിനിമ ഇടം പിടിച്ചില്ല. ിതില്‍ പ്രതികരണവുമായി സംവിധായകന്‍ റോജിനും രംഗത്ത് വന്നിരുന്നു.

സിനിമയിലെ ഇന്ദ്രന്‍സിന്റെ പ്രകടനത്തിന് ചലച്ചിത്ര പുരസ്‌കാരം ലഭിക്കുമെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഹോമിന് പുരസ്‌കാരങ്ങള്‍ ലഭിക്കാത്തതിന് പിന്നില്‍ ചിത്രത്തിന്റെ നിര്‍മാതാവായ വിജയ് ബാബുവാണെന്ന് പരക്കെ അഭിപ്രായം ഉയരുകയാണ്.

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ കുറ്റാരോപിതനാണ് നടനും നിര്‍മാതാവുമായ വിജയ് ബാബു. കേസുമായി ബന്ധപ്പെട്ട ജാമ്യഹര്‍ജി നിലനിര്‍ത്തിയാല്‍ തിങ്കളാഴ്ച കൊച്ചിയില്‍ തിരിച്ചെത്താമെന്ന് വിജയ് ബാബു ഹൈക്കോടതിയെ അറിയിച്ചിരിക്കുകയാണ്.

അതേസമയം, ചലച്ചിത്ര അവാര്‍ഡ് ലഭിക്കണമെന്നില്ലെന്നും ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് ഏറ്റവും വലിയ അവാര്‍ഡെന്നും ഇന്ദ്രന്‍സ് അവാര്‍ഡ് പ്രഖ്യാപനത്തിന് മുന്‍പായി പ്രതികരിച്ചിരുന്നു. അടുത്തിടെ താരം ചലച്ചിത്ര അക്കാദമി അംഗത്വം രാജിവച്ചതും ഏറെ ചര്‍ച്ചയായിരുന്നു. പദവിയിലിരിക്കുമ്പോള്‍ ഹോമിന് അവാര്‍ഡ് ലഭിക്കുകയാണെങ്കില്‍ അക്കാദമിയില്‍ അംഗമായതുകൊണ്ടാണ് കിട്ടിയതെന്ന് തെറ്റിദ്ധാരണയുണ്ടാകുമെന്നും ചലച്ചിത്ര അക്കാദമിയും അവാര്‍ഡുമായി ബന്ധമില്ലെന്ന് ജനങ്ങള്‍ മനസിലാക്കണമെന്നില്ലെന്നും ഇന്ദ്രന്‍സ് പ്രതികരിച്ചിരുന്നു.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം