ഒരു മഹാവിപത്തിന്റെ കാണാപ്പുറങ്ങളുടെ കഥയുമായി 'ഒരു വടക്കന്‍ പെണ്ണ്'; ചിത്രീകരണം പൂര്‍ത്തിയായി

ഇര്‍ഷാദ് ഹമീദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ഒരു വടക്കന്‍ പെണ്ണ് അധികം വൈകാതെ തിയേറ്ററുകളിലേക്ക്. വിജയ് ബാബു, ശ്രീജിത്ത് രവി, ഗാഥ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന സിനിമയുടെ് ചിത്രീകരണം പൂര്‍ത്തിയായി. ഇര്‍ഷാദ് ഹമീദ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് റെമി റഹ്മാനാണ്.

മനുഷ്യസമൂഹം ഏറ്റവുമധികം ഭയക്കുന്ന ഒരു മഹാവിപത്തിന്റെ കാണാപ്പുറങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ചിത്രമാണ് “”ഒരു വടക്കന്‍ പെണ്ണ്””. തുളസി സുന്ദരിയാണ്. അവളുടെ ജീവിതയാത്രയില്‍, കടന്നുവരുന്ന മൂന്ന് പുരുഷന്മാര്‍ സൃഷ്ടിക്കുന്ന ചലനങ്ങളാണ് ചിത്രത്തിന്റെ മുഖ്യ ഇതിവൃത്തം. ഒത്തിരി സ്നേഹിച്ച ഭര്‍ത്താവ് ചന്ദ്രന്‍, ആംബുലന്‍സ് ഡ്രൈവര്‍ ശിവന്‍, നിഷ്‌ക്കളങ്ക യുവാവ് നന്ദന്‍ എന്നിവരാണവര്‍.

ഇര്‍ഷാദ്, സോനാ നായര്‍, അജയഘോഷ്, അഞ്ജലി നായര്‍, ഐശ്വര്യ, നിന്‍സി സേവ്യര്‍, മനീഷ ജയ്സിംഗ്, ആറ്റുകാല്‍ തമ്പി, സുമേഷ് തച്ചനാടന്‍, രഞ്ജിത്ത് തോന്നയ്ക്കല്‍, ഷാജി തോന്നയ്ക്കല്‍ , അനില്‍ കൂവളശ്ശേരി, ശ്യാം ചാത്തന്നൂര്‍, വിനോദ് നമ്പൂതിരി, മനു ചിറയകീഴ് എന്നിവരാണ് മറ്റു അഭിനേതാക്കള്‍.

ഛായാഗ്രഹണം-ഹാരിസ് അബ്ദുള്ള, ഗാനരചന-രാജീവ് ആലുങ്കല്‍, എസ്.എസ്.ബിജു, വിജയന്‍ വേളമാനൂര്‍, സംഗീതം-അജയ് സരിഗമ, ബിനു ചാത്തന്നൂര്‍, ആലാപനം-ജി.വേണുഗോപാല്‍ , ജാസി ഗിഫ്റ്റ്, സരിത റെജീവ്, അര്‍ച്ചന പ്രകാശ് , എഡിറ്റിംഗ് -ബാബുരാജ്, കഥ-എല്‍. ശ്രീകാന്തന്‍ , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -അജയഘോഷ് പരവൂര്‍ , എന്‍.ആര്‍ ശിവന്‍, കല-ബാബു ആലപ്പുഴ , ചമയം-സലിം കടയ്ക്കല്‍ , വസ്ത്രാലങ്കാരം-സുനില്‍ റഹ്മാന്‍

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം