മാസില്ല, മസാലയില്ല; 'ജനമൈത്രി' കാണാനും കാണാതിരിക്കാനും ഉള്ള കാരണങ്ങള്‍

ഫ്രൈഡേ ഫിലിം ഹൗസ് എക്‌സിപിരിമെന്റ്‌സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ആദ്യ ചിത്രമാണ് ജനമൈത്രി. അടി കപ്യാരെ കൂട്ടമണി, മങ്കിപെന്‍, അങ്കമാലി ഡയറീസ്, ആട്, ആട് 2, ജൂണ്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫ്രൈഡേ ഫിലിം ഹൗസ് പുറത്തിറക്കുന്ന ചിത്രം ജോണ്‍ മന്ത്രിക്കല്‍ ആണ് സംവിധാനം ചെയ്യുന്നത്. വിജയ് ബാബു നിര്‍മ്മാതാവായ ഫ്രൈഡേ ഫിലിം ഹൗസ് അവതരിപ്പിക്കുന്ന പത്താമത്തെ പുതുമുഖ സംവിധായനാണ് ജോണ്‍ മന്ത്രിക്കല്‍. കോടികളുടെ സെറ്റുകളോ സൂപ്പര്‍താര സാന്നിധ്യമോ ഒന്നും തന്നെ ഇല്ലെങ്കിലും കണ്ടിരിക്കാവുന്ന രസകരമായ ഒരു കോമഡി ചിത്രമായിരിക്കും ജനമൈത്രിയെന്നാണ് അണിയറ പ്രവര്‍ത്തകരുടെ ഉറപ്പ്.

ജനമൈത്രി  കാണാനുള്ള കാരണങ്ങള്‍

1. ആദ്യ രംഗം മുതല്‍ അവസാന രംഗം വരെ ചെറുതും വലുതുമായ നര്‍മ്മരംഗങ്ങളില്‍ സമൃദ്ധമാണ് ഈ ചിത്രം.

2. ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ മറ്റ് അശ്ലീല ധ്വനികളോ ഒന്നുമില്ലാതെ ആബാലവൃദ്ധം ജനങ്ങള്‍ക്കും ഒന്നിച്ചിരുന്ന് രണ്ട് മണിക്കൂര്‍ ആസ്വദിക്കാന്‍ പറ്റുന്ന കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രമാണ് ജനമൈത്രി.

3. മലയാള സിനിമയില്‍ അധികം കണ്ടിട്ടില്ലാത്ത ഒരു കഥാപരിസരമാണ്.

ജനമൈത്രി കാണാതിരിക്കാനുള്ള കാരണങ്ങള്‍

1. സൂപ്പര്‍ താരങ്ങളടങ്ങളുടെയും യംഗ് സെന്‍സേഷനുകളുടെയും അഭാവം.

2. പൊടി പാറുന്ന ഇടി ഇല്ല.

3. വിദേശ ലൊക്കേഷനില്‍ വെച്ചുള്ള ഗാനങ്ങളോ ഐറ്റം ഡാന്‍സോ ഇല്ല.

4. മാസ് മസാലയില്ല.

5. റോ, റിയലിസ്റ്റിക്ക് ട്രീറ്റ്‌മെന്റ് അല്ല

ഏവര്‍ക്കും പ്രിയങ്കരനായ സൈജു കുറുപ്പ് ചിത്രത്തില്‍ ഒരു സുപ്രധാന വേഷം ചെയ്യുന്നു. ബിഗ് ബോസിലൂടെ ശ്രദ്ധേയനായ സാബുമോന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇന്ദ്രന്‍സ് പാരമേട് എസ്‌ഐ. ഷിബു എന്ന കഥാപാത്രമായി എത്തുന്നു. വിജയ് ബാബു, അനീഷ് ഗോപാല്‍ , ഉണ്ണി രാജന്‍ പി. ദേവ് , സിദ്ധാര്‍ത്ഥ ശിവ , സൂരജ് (കുമ്പളങ്ങി നൈറ്റ്‌സ് ) , പ്രശാന്ത് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോണ്‍ മന്ത്രിക്കലും ജെയിംസ് സെബാസ്റ്റ്യനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹമാന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. സംസ്ഥാന അവാര്‍ഡ് ജേതാവായ ലിജോ പോളാണ് എഡിറ്റിംഗ്. ചിത്രം ഇന്ന് തിയേറ്ററുകളിലെത്തും.

Latest Stories

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ