വിജയ് ബാബു വിഷയം; 'അമ്മ'യില്‍ ഭിന്നത രൂക്ഷം,രാജിവെച്ച് ശ്വേത മോനോനും കുക്കു പരമേശ്വരനും

ബലാത്സംഗക്കേസില്‍ ആരോപണ വിധേയനായ നടന്‍ വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് താരസംഘടനയായ അമ്മയില്‍ വീണ്ടും രാജി. സംഘടനയുടെ ആഭ്യന്തര പരിഹാര സെല്ലില്‍ നിന്ന് നടി ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവച്ചു.

ആഭ്യന്തര പരാതി പരിഹാര സമിതി അധ്യക്ഷയാണ് ശ്വേത. സമിതിയംഗമാണ് കുക്കു പരമേശ്വരന്‍. നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരയുള്ള പരാതിയില്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് ഇരുവരും രാജിവെച്ചിരിക്കുന്നത്. ഇതേ വിഷയത്തില്‍ കഴിഞ്ഞ ദിവസം മാലാ പാര്‍വതിയും രാജിവെച്ചിരുന്നു.

സംഭവത്തില്‍ അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അമ്മയുടെ എക്സിക്യുട്ടിവ് മീറ്റിംഗില്‍ റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുത്തിരുന്നില്ല. ഇതാണ് രാജിക്ക് കാരണം. റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കാതിരുന്ന സംഘടന ഇപ്പോഴത്തെ സാഹചര്യത്തില്‍ സംഘടനയില്‍ നിന്ന് മാറി നില്‍ക്കുകയാണെന്ന വിജയ് ബാബുവിന്റെ കത്ത് അംഗീകരിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് അമ്മയില്‍ ഭിന്നത രൂക്ഷമായത്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ