'ഡ്രഗ് അടിച്ച് സ്വബോധമില്ലാതെ തെന്നി വീണു..'; ട്രോളുകളോട് പ്രതികരിച്ച് വിജയ് ദേവരകൊണ്ട

പ്രമോഷന്‍ പരിപാടിക്കായി മുംബൈയിലെ ഒരു കോളേജില്‍ എത്തിയപ്പോള്‍ സ്‌റ്റെപ്പില്‍ തെന്നിവീഴുന്ന തെലുങ്ക് താരം വിജയ് ദേവരകൊണ്ടയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതോടെ സ്വബോധതത്തോടെയല്ല നടന്‍ എത്തിയതെന്നും ഡ്രഗ് അഡിക്ട് ആണെന്നുമുള്ള വിമര്‍ശനങ്ങളും ട്രോളുകളും നടനെതിരെ പ്രചരിച്ചിരുന്നു.

എന്നാല്‍ ഈ ട്രോളുകള്‍ക്ക് നടന്റെ ആരാധകര്‍ കൃത്യമായി മറുപടി നല്‍കുകയും ചെയ്തിരുന്നു. സ്റ്റെപ്പ് ഇറങ്ങുമ്പോള്‍ സ്വാഭാവികമായി സംഭവിച്ചതാണ് ഈ വീഴ്ച എന്നായിരുന്നു ആരാധകരുടെ പ്രതികരണം. എങ്കിലും വിജയ് ദേവരക്കൊണ്ടയ്‌ക്കെതിരെ വലിയ രീതിയില്‍ ട്രോളുകളും മീമുകളും സോഷ്യല്‍ മീഡിയയില്‍ എത്തി.

ഇതോടെ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിജയ്. താന്‍ വീഴുന്ന രംഗം പങ്കുവച്ചു കൊണ്ട് തന്നെയാണ് നടന്റെ പ്രതികരണം. ”ഞാന്‍ വീണു, അത് ഭയങ്കരമായ രീതിയില്‍ വൈറലായി. റൗഡിയുടെ ജീവിതം അങ്ങനെയാണ്. വീഴ്ചയുടെ ആഘാതം വലുതാകുമ്പോഴാണ് ജീവിതത്തില്‍ നമുക്ക് ഉയര്‍ന്ന് പറക്കാന്‍ കഴിയുക.”

”വീഴ്ചയില്‍ തളരാതെ ജയിച്ചു മുന്നേറുക. ഇതു തുടര്‍ന്നുകൊണ്ടിരിക്കും” എന്നാണ് വീഴുന്ന വീഡിയോ പങ്കുവച്ചു കൊണ്ട് വിജയ് ദേവരകൊണ്ട പറയുന്നത്. അതേസമയം, താരത്തിന്റെ അടുത്തിടെയായി പുറത്തിറങ്ങിയ മിക്ക സിനിമകളും ഫ്‌ളോപ്പുകള്‍ ആയിരുന്നു. അര്‍ജുന്‍ റെഡ്ഡി, ഗീതാഗോവിന്ദം എന്നീ സിനിമകള്‍ക്ക് ശേഷം വലിയൊരു ഹിറ്റ് നടന്റെ കരിയറില്‍ ഉണ്ടായിട്ടില്ല.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ