ചി ലാ സൗ, മൻമധുഡു 2 എന്നെ സിനിമകൾക്ക് ശേഷം രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമാണ് ‘ദി ഗേൾഫ്രണ്ട്’. വിജയ് ദേവരകൊണ്ട നായകനായ ചിത്രത്തിന്റെ ടീസർ നാളെ എത്തും. രശ്‌മിക മന്ദാനയാണ് ചിത്രത്തിൽ വിജയ് ദേവരകൊണ്ടയുടെ നായികയായി എത്തുന്നത്.
ദീക്ഷിത് ഷെട്ടി, കൗശിക് മഹാത എന്നിവരാണ് രശ്മികക്കൊപ്പം ചിത്രത്തിലെ പ്രധാന വേഷത്തിൽ എത്തുന്നത്. അതേസമയം ‘ഹായ് നാനാ’, ‘ഖുഷി’ എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം ഹിഷാം സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണ് ഇത്. തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ്, കന്നഡ ഭാഷകളിലാണ് ‘ദി ഗേൾഫ്രണ്ട്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രമൊരുങ്ങുന്നത്. ചിത്രത്തിന്റെ ടീസർ നാളെ രാവിലെ അണിയറപ്രവർത്തകർ പുറത്തുവിടും.
നടൻ വിജയ് ദേവരകൊണ്ടയാണ് ടീസർ അവതരിപ്പിക്കുന്നത്. അതേസമയം അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചിത്രം വിദ്യ കോപ്പിനീടിയും ധീരജ് മൊഗിലൈനേനിയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. കൃഷ്ണൻ വസന്ത് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ സംഗീതം ഹിഷാം അബ്ദുൾ വഹാബ് ആണ് നിർവഹിക്കുന്നത്.