അഞ്ചു വര്‍ഷമായി പതിവ് തെറ്റിക്കാതെ വിജയ് ദേവരകൊണ്ട; നൂറ് ആരാധകര്‍ക്ക് സൗജന്യ ഹോളിഡേ ട്രിപ്!

ആരാധകര്‍ക്ക് നന്ദി അറിയിക്കാനായി നടന്‍ വിജയ് ദേവരകൊണ്ട എപ്പോഴും ശ്രമിക്കാറുണ്ട്. എല്ലാ ക്രിസ്മസിനും തന്റെ ആരാധകര്‍ക്ക് ഒരു സര്‍പ്രൈസ് നല്‍കുന്ന ഒരു പതിവ് താരത്തിനുണ്ട്. ഇക്കുറിയും ആ പതിവ് തെറ്റിച്ചില്ല. തന്റെ 100 ആരാധകര്‍ക്ക് ഒരു ഹോളിഡേ ട്രിപ്പാണ് വിജയ് ദേവരകൊണ്ട ഇത്തവണത്തെ പ്ലാന്‍ ചെയ്തിരിക്കുന്നത്.

ആരാധകരില്‍ നൂറ് പേരെ ഒരു ഹോളിഡേ ട്രിപ്പിന് അയക്കാനാണ് താരം പദ്ധതിയിട്ടിരിക്കുന്നത്. ഇതിന്റെ എല്ലാ ചെലവുകളും ഏറ്റെടുക്കുമെന്നും വിജയ് പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ ഇക്കാര്യം വിജയ് അറിയിച്ചപ്പോള്‍ ചിലര്‍ തമാശയാണെന്ന് കരുതിയെങ്കിലും, പുതിയ ട്വീറ്റിലൂടെ അത് തിരുത്തിയിരിക്കുകയാണ് താരം.

യാത്ര എവിടേക്ക് ആയിരിക്കണമെന്ന് ആരാധകരോട് തന്നെ ചോദിച്ചിരിക്കുകയാണ് ദേവരകൊണ്ട. ഇന്ത്യയിലെ ബീച്ചുകള്‍, പര്‍വതനിരകള്‍, മരുഭൂമികള്‍ തുടങ്ങി നാല് ഓപ്ഷനുകളും താരം നല്‍കിയിട്ടുണ്ട്. ട്വിറ്ററില്‍ നടത്തിയ പോളിംഗിന് നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

”ദേവരസാന്ത, അഞ്ച് വര്‍ഷം മുമ്പാണ് ഈ ട്രഡീഷന്‍ ഞാന്‍ ആരംഭിച്ചത്. ഇതുവരെ ഉള്ളതില്‍ വെച്ച് ഏറ്റവും നല്ലൊരു ആശയം ഇത്തവണ എനിക്കുണ്ട്. നിങ്ങളില്‍ നൂറുപേരെ എല്ലാ ചെലവുകളും വഹിച്ചുകൊണ്ട് ഞാനൊരു ഹോളിഡേയ്ക്ക് അയക്കാന്‍ പോകുന്നു. എവിടേക്കാണെന്നത് തെരഞ്ഞെടുക്കാന്‍ നിങ്ങളെന്നെ സഹായിക്കാമോ” എന്നാണ് നടന്റെ ട്വീറ്റ്.

ട്വീറ്റ് കണ്ടതോടെ ഏറെ ആവേശത്തിലാണ് ദേവരകൊണ്ട ആരാധകര്‍. ലൈക്കുകളും കമന്റുകളും കൊണ്ട് പോസ്റ്റ് നിറഞ്ഞിരിക്കുകയാണ്. ‘മികച്ച ക്രിസ്മസ് സമ്മാനം, നന്ദി അണ്ണാ..’ എന്നാണ് ആരാധകര്‍ പറയുന്നത്. ഒന്നും വേണ്ട എവിടെയെങ്കിലും താങ്കളെ ഒന്ന് കണ്ടാല്‍ മതി എന്ന ആഗ്രഹമാണ് ചിലര്‍ പങ്കുവെച്ചത്.

Latest Stories

പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയെ ബാറില്‍ നിന്ന് പിടികൂടി

ക്ലബ് ഫുട്ബോൾ മെച്ചപ്പെട്ടാൽ മാത്രമേ ഇന്ത്യ ലോകകപ്പ് കളിക്കുവെന്ന് ഗോകുലം എഫ് സി കോച്ച്

ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുന്നു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; സിനിമതാരമായ അധ്യാപകന്‍ അറസ്റ്റില്‍

ബോർഡർ-ഗവാസ്‌കർ ട്രോഫി: ആദ്യ മത്സരത്തിന്റെ മൂന്നാം ദിനത്തിൽ രോഹിത് ഇന്ത്യൻ ടീമിലെത്തും

കണ്ണൂരില്‍ വനിത പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി; പ്രതി ഒളിവില്‍

ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഐസിസി

'മോദീ ജീയും അദാനി ജീയും' പിന്നെ അമേരിക്ക തുറന്നുവിട്ട അഴിമതി ഭൂതം!

ഉപതിരഞ്ഞെടുപ്പൊരുക്കുന്ന ‘വാട്ടർലൂ’

മഞ്ഞപ്പിത്ത വ്യാപനത്തില്‍ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍; രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം