'ഖുഷി' ഹിറ്റിലേക്ക്, ബോക്‌സോഫീസില്‍ മികച്ച കളക്ഷന്‍; 100 കുടുംബങ്ങള്‍ക്ക് ഒരു കോടി പ്രഖ്യാപിച്ച് വിജയ് ദേവരകൊണ്ട

‘ഖുഷി’ വിജയച്ചതിന് പിന്നാലെ പുതിയൊരു പ്രഖ്യാപനവുമായി വിജയ് ദേവരകൊണ്ട. ഖുഷിയുടെ പ്രതിഫലത്തില്‍ നിന്ന് ഒരു കോടി 100 കുടുംബങ്ങള്‍ക്ക് നല്‍കുമെന്നാണ് ദേവരകൊണ്ട അറിയിച്ചിരിക്കുന്നത്. തന്റെ പ്രതിഫലത്തില്‍ നിന്ന് ഒരു ലക്ഷം വീതം 100 കുടുംബങ്ങള്‍ക്ക് നല്‍കുമെന്നാണ് നടന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ചിത്രം 70.23 കോടിയാണ് മൂന്ന് ദിവസത്തില്‍ നേടിയിരിക്കുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. വിജയ് ദേവെരകൊണ്ടയുടെ നായികയായി എത്തിയത് ചിത്രത്തില്‍ സാമന്ത ആയിരുന്നു. ശിവ നിര്‍വാണ ആണ് ചിത്രത്തിന്റെ സംവിധാനം.


ചിത്രം ആദ്യ ദിനം 26 കോടി രൂപയാണ് ആഗോളതലത്തില്‍ നേടിയെന്ന റിപ്പോര്‍ട്ടുകളും എത്തിയിരുന്നു. ‘വിപ്ലവ്’ എന്ന നായകനായി വിജയ് ദേവരകൊണ്ട എത്തിയപ്പോള്‍, ‘ആരാധ്യ’ എന്ന നായികയായാണ് സാമന്തയും വേഷമിട്ടത്.

വ്യത്യസ്ത വീക്ഷണകോണില്‍ ജീവിക്കുന്ന ഇരുവരും വിവാഹിതരാകുന്നതോടെ നടക്കുന്ന സംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മണിരത്‌നം, എ.ആര്‍ റഹ്‌മാന്‍, വിജയ്, സാമന്ത തുടങ്ങിയവരുടെ നിരവധി ഹിറ്റ് സിനിമകളുടെ റെഫറന്‍സും ഖുഷിയില്‍ വര്‍ക്കായിരിക്കുന്നു.

നായകന്‍ വിജയ് ദേവെരകൊണ്ടയുടെ കോമഡികളും ചിത്രത്തില്‍ രസിപ്പിക്കുന്നതാണ്. ‘ഹൃദയം’ എന്ന ഹിറ്റ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയ ഹിഷാം അബ്ദുള്‍ വഹാബ് ഖുഷിയിലെ ഗാനങ്ങള്‍ ഒരുക്കി തെലുങ്ക് പ്രേക്ഷകരുടെയും സ്‌നേഹം നേടിയിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ