ഫ്‌ളോപ്പ് സ്റ്റാര്‍ ആയി മാറി വിജയ് ദേവരകൊണ്ട, 'ദ ഫാമിലി സ്റ്റാറും' പരാജയം; ചിത്രം ഇനി ഒ.ടി.ടിയിലേക്ക്

തിയേറ്ററില്‍ വന്‍ പരാജയമായി മാറിയ വിജയ് ദേവരകൊണ്ട-മൃണാല്‍ ഠാക്കൂര്‍ ചിത്രം ‘ദ ഫാമിലി സ്റ്റാര്‍’ ഒ.ടി.ടിയിലേക്ക്. സിനിമയുടെ ഡിജിറ്റല്‍ അവകാശം ആമസോണ്‍ പ്രൈം നേരത്തെ സ്വന്തമാക്കിയിരുന്നു. ഏപ്രില്‍ 5ന് ആയിരുന്നു ചിത്രം തിയേറ്ററില്‍ എത്തിയത്. ആദ്യ ദിനം മുതല്‍ തന്നെ മോശം പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്.

അതുകൊണ്ട് തന്നെ സിനിമ പുറത്തിറങ്ങി ഒരു മാസത്തിന് ശേഷമാണ് ഫാമിലി സ്റ്റാര്‍ ഒ.ടി.ടിയില്‍ എത്താന്‍ പോകുന്നത്. ചിത്രം മെയ് 3ന് ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓപ്പണിംഗ് ദിനത്തില്‍ ആഗോളതലത്തില്‍ 5.75 കോടി രൂപ കളക്ഷന്‍ നേടിയ ചിത്രം ഇന്ത്യയില്‍ നിന്നും ആകെ നേടാനായത് വെറും നാല് ലക്ഷം മാത്രമായിരുന്നു.

തുടര്‍ന്നും വലിയ കളക്ഷന്‍ സിനിമയ്ക്ക് ലഭിച്ചിട്ടില്ല എന്നാണ് ബോക്‌സ് ഓഫീസ് ട്രാക്കര്‍മാര്‍ പങ്കുവയ്ക്കുന്ന വിവരങ്ങള്‍. സിനിമയ്‌ക്കെതിരെയും നടന്‍ വിജയ് ദേവരകൊണ്ടെയ്‌ക്കെതിരെ കടുത്ത രീതിയില്‍ നെഗറ്റീവ് പ്രചാരണങ്ങളും ഡീഗ്രേഡിംഗ് കമന്റുകളും എത്തിയിരുന്നു.

വിജയ് ദേവരകൊണ്ടയുടെ ‘ഗീതാഗോവിന്ദം’ സിനിമയുടെ സംവിധായകനായ പരശുറാം ആണ് ഫാമിലി സ്റ്റാറും ഒരുക്കിയത്. എന്നാല്‍ വിജയ്ക്ക് ഹൈയെസ്റ്റ് ഗ്രോസ് സമ്മാനിച്ച സംവിധായകന്‍ ഇപ്പോള്‍ ഒരു അബദ്ധം സൃഷ്ടിച്ചു എന്നിങ്ങനെയുള്ള കമന്റുകള്‍ ആയിരുന്നു സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നത്.

ഇതുവരെ ഒന്നിച്ച് അഭിനയിച്ച എല്ലാ നടിമാര്‍ക്കും ഫ്‌ളോപ്പ് സമ്മാനിച്ച് ഒടുവില്‍ മൃണാള്‍ ഠാക്കൂറിന്റെ കരിയറിലെ ആദ്യ പരാജയവും വിജയ് നല്‍കി എന്ന ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. വിജയ്യും മൃണാളും ഒന്നിച്ചുള്ള ലിപ് കിസ്സിന്റെ വീഡിയോ പങ്കുവച്ചു കൊണ്ടും വിമര്‍ശനങ്ങള്‍ നടന്നിരുന്നു. ക്ലീഷേ സീന്‍ എന്ന് പറഞ്ഞായിരുന്നു വിമര്‍ശനം.

അതേസമയം, അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെയാണ് വിജയ് ദേവരകൊണ്ട ഏറെ ശ്രദ്ധ നേടുന്നത്. ഗീതാഗോവിന്ദം എന്ന സിനിമയ്ക്ക് ശേഷം പുറത്തിറങ്ങിയ ടാക്സിവാല, ഡിയര്‍ കോമ്രേഡ്, വേള്‍ഡ് ഫെയ്മസ് ലവര്‍, ലൈഗര്‍ എന്നീ സിനിമകള്‍ പരാജയമായിരുന്നു. കുഷി എന്ന സിനിമ മുടക്കുമുതല്‍ തിരിച്ചു പിടിച്ചെങ്കിലും ഹിറ്റ് ആയിരുന്നില്ല.

Latest Stories

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി