ഇത്രയും മികച്ച നടിയെ എങ്ങനെയാണ് കണ്ടെത്തിയത്? അപര്‍ണയെ പ്രശംസിച്ച് വിജയ് ദേവരകൊണ്ട

“സൂരറൈ പോട്രു”വിലെ അഭിനയത്തിന് ഏറെ പ്രശംസകള്‍ നേടിയ താരമാണ് അപര്‍ണ ബാലമുരളി. ബൊമ്മി എന്ന കഥാപാത്രത്തെ പ്രേക്ഷകരും സിനിമാതാരങ്ങളും ഒരുപോലെ ഏറ്റെടുത്തിരിക്കുകയാണ്. അപര്‍ണയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് തെലുങ്ക് താരം വിജയ് ദേവരകൊണ്ടയും.

“”സുഹൃത്തുക്കളൊപ്പമാണ് ഞാന്‍ സിനിമ കണ്ടത്. ഞങ്ങളില്‍ മൂന്ന് പേര്‍ കരഞ്ഞു. ഞാന്‍ സൂരരൈ പൊട്രുവെന്ന സിനിമയില്‍ തന്നെയായിരുന്നു. എന്തൊരു മികച്ച പ്രകടനമാണ് സൂര്യ താങ്കള്‍. എങ്ങനെയാണ് ഇത്രയും മികച്ച ഒരു പ്രകടനം നടത്തിയ സ്ത്രീയെ സുധ കണ്ടെത്തിയത് എന്നോര്‍ത്ത് ഞാന്‍ അദ്ഭുതപ്പെടുന്നു. എത്ര യാഥാര്‍ഥ്യത്തോടെയാണ് ഇവര്‍ അഭിനയിച്ചിരിക്കുന്നത്”” എന്നാണ് വിജയ് ദേവരകൊണ്ടയുടെ ട്വീറ്റ്.

സുധ കൊങ്കരയെയും ജി.വി. പ്രകാശിന്റെ സംഗീതത്തെയും താരം അഭിനന്ദിക്കുന്നുവെന്ന് ട്വീറ്റ് ചെയ്തു. സിനിമയെയും ബൊമ്മിയെയും സ്വീകരിച്ചതില്‍ നന്ദിയുണ്ടെന്നും ഒരുപാട് പേരുടെ സ്വപ്നമാണ് ഈ ചിത്രമെന്നും അപര്‍ണ ബാലമുരളി ട്വീറ്റ് ചെയ്തു. ബഡ്ജറ് എയര്‍ ലൈനുകള്‍കള്‍ക്ക് ഇന്ത്യയില്‍ തുടക്കം കുറിച്ച ക്യാപ്റ്റന്‍ ജി.ആര്‍ ഗോപിനാഥിന്റെ ജീവിതകഥയാണ് പറയുന്നത്.

തമിഴില്‍ ഒരു കഥാപാത്രം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. അതിനാല്‍ കൂടതല്‍ സിനിമകളില്‍ ഒന്നും ഒപ്പിട്ടില്ല. സംവിധായകര്‍ സൂരരൈ പൊട്രു കാണണമെന്നും തനിക്ക് ചെയ്യാന്‍ കഴിയുന്ന കഥാപാത്രങ്ങള്‍ മനസിലാക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു എന്നുമാണ് അപര്‍ണ ഇന്ത്യ ടുഡേയോട് വ്യക്തമാക്കുന്നത്.

Latest Stories

'മുനമ്പം പറയുന്നവർ സ്റ്റാൻ സ്വാമിയേയും ഗ്രഹാം സ്റ്റെയിൻസിനേയും മറക്കരുത്'; രാജ്യസഭയിൽ ജോൺ ബ്രിട്ടാസ്

എഐ ക്യാമറകൾ വീണ്ടും സജീവം; പണികിട്ടുക മൂന്ന് പിഴവുകൾക്ക്, പിഴയായി ഇതുവരെ പിരിച്ചെടുത്തത് 400 കോടി

സ്കൂൾ പ്രിൻസിപ്പൽ ശ്രീരാമനെ അപമാനിച്ചു എന്ന് ആരോപിച്ച് ജബൽപൂരിൽ സ്കൂൾ അടിച്ചു തകർത്ത് ഹിന്ദു സംഘടന

IPL 2025: ഗുജറാത്ത് ടൈറ്റൻസിന് തിരിച്ചടി; വ്യക്തിപരമായ കാരണങ്ങളാൽ മത്സരങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങി സൂപ്പർ താരം

മലപ്പുറത്ത് മകനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ സ്‌ത്രീ വീണുമരിച്ചു

'ഭരണഘടനാപരം, ഭരണഘടനാവിരുദ്ധം എന്നീ വാക്കുകള്‍ അത്ര നിസാരമായി ഉപയോഗിക്കരുത്': കേന്ദ്ര മന്ത്രി കിരണ്‍ റിജിജു

വഖഫ് ബിൽ; ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് കെ സുധാകരന്‍

"മാങ്ങയ്ക്കും മാങ്ങാണ്ടിക്കും 25,000 രൂപ, ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു പിഴ"; പ്രതികരിച്ച് എം ജി ശ്രീകുമാർ

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ പ്രതി; പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന കേസുകളിൽ സി.എം.ആർ.എൽ മേധാവി ശശിധരൻ കർത്തയും

ജനങ്ങള്‍ ക്ഷേത്രത്തില്‍ വരുന്നത് വിപ്ലവഗാനം കേള്‍ക്കാനല്ലെന്ന് ഹൈക്കോടതി; 'ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളും സ്ഥാപനങ്ങളും രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുവദിക്കരുത്'