രശ്മികയുമായുള്ള പ്രണയം പരസ്യമാക്കി വിജയ് ദേവരക്കൊണ്ട? അമ്പരന്ന് ആരാധകര്‍

വിജയ ദേവരക്കൊണ്ടയും രശ്മിക മന്ദാനയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ കുറച്ചു നാളുകളായി ഗോസിപ്പ് കോളങ്ങളില്‍ നിരന്തരം വരാറുണ്ട്. വിവാഹ വാര്‍ത്തകളും ഒരിടയ്ക്ക് സജീവമായിരുന്നു.എന്നാല്‍ പരസ്പരമുള്ള ബന്ധം ഇരുവരും ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. ഇപ്പോഴിതാ പുതുവത്സര ദിനത്തില്‍ മാലിദ്വീപില്‍ നിന്ന് വിജയ് ദേവരക്കൊണ്ട പങ്കിട്ടിരിക്കുന്ന ഒരു ത്രോബാക്ക് ചിത്രമാണ് ആരാധകര്‍ക്കിടയില്‍ വൈറലാകുന്നത്.

അതേ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം ഒക്ടോബറില്‍ രശ്മിക പങ്കുവെച്ചത് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. രശ്മികയ്ക്ക് 35 ദശലക്ഷത്തിലധികം ഫോളോവേഴ്സും വിജയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ 17 മില്യണ്‍ ഫോളോവേഴ്സും ഇന്‍സ്റ്റാഗ്രാമിലുണ്ട്. അതിനാല്‍ നിമിഷ നേരം കൊണ്ട് തന്നെ ഈ ചിത്രം വൈറലായി മാറി.

” ഒരു വര്‍ഷം, നന്നായി ചിരിച്ചു, നിശബ്ദമായി കരഞ്ഞു, ലക്ഷ്യങ്ങള്‍ പിന്തുടരുമ്പോള്‍, ചിലത് നേടി, ചിലത് നഷ്ടപ്പെട്ടു :) എല്ലാം ആഘോഷിക്കേണ്ടതുണ്ട് :) അതാണ് ജീവിതം. പുതുവത്സരാശംസകള്‍ എന്റെ പ്രിയപ്പെട്ടവര്‍ക്ക് ?? നല്ലൊരു പുതുവത്സരം ആശംസിക്കുന്നു!’ എന്ന കുറിപ്പോടെയാണ് വിജയ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഒക്ടോബറില്‍, രശ്മിക മന്ദാനയും തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ‘വാട്ടര്‍ ബേബി എന്ന അടിക്കുറിപ്പോടെ അതേ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം പങ്കിട്ടിരുന്നു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്