'ഖുഷി' സാമന്തയുടെയും വിജയ് ദേവരകൊണ്ടയുടെയും തിരിച്ചു വരവ്; ഓപ്പണിംഗ് ദിനത്തില്‍ നേടിയത് കോടികള്‍, കളക്ഷന്‍ റിപ്പോര്‍ട്ട്

‘ഖുഷി’ വിജയ് ദേവരകൊണ്ടയുടെയും സാമന്തയുടെയും തിരിച്ചുവരവ് എന്ന് റിപ്പോര്‍ട്ടുകള്‍. ഇന്നലെ തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ഓപ്പണിംഗ് ദിന കളക്ഷന്‍ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ചിത്രം ആദ്യ ദിനം 26 കോടി രൂപ ആഗോളതലത്തില്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്ധ്രാ ബോക്‌സ്ഓഫീസ് ഡോട് കോം ആണ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ സംവിധാനം. ഒരു റൊമാന്റിക് കോമഡി ചിത്രമായിട്ടാണ് ഖുഷി ഒരുക്കിയിരിക്കുന്നത്.

‘വിപ്ലവ്’ എന്ന നായകനായി വിജയ് ദേവരകൊണ്ട എത്തിയപ്പോള്‍, ‘ആരാധ്യ’ എന്ന നായികയായാണ് സാമന്തയും വേഷമിട്ടത്. വ്യത്യസ്ത വീക്ഷണകോണില്‍ ജീവിക്കുന്ന ഇരുവരും വിവാഹിതരാകുന്നതോടെ നടക്കുന്ന സംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

അതേസമയം, വിജയ് ദേവരകൊണ്ടയുടെ ഒടുവില്‍ പുറത്തിറങ്ങിയ ‘ലൈഗര്‍’ അടക്കമുള്ള ചിത്രങ്ങള്‍ പരാജയപ്പെട്ടിരുന്നു. സമാന്തയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ‘യശോദ’, ‘ശാകുന്തളം’ എന്നീ സിനിമകളും ബോക്‌സോഫീസില്‍ കനത്ത പരാജയമായിരുന്നു.

Latest Stories

മുംബൈയില്‍ ആഡംബര ഭവനം, വിവാഹ തീയതി ഉടന്‍ പുറത്തുവിടും ; വിവാഹം ആഘോഷമാക്കാന്‍ തമന്ന

ഐപിഎല്‍ 2025: കൊല്‍ക്കത്ത അവരുടെ നായകനെ കണ്ടെത്തി?, നെറ്റിചുളിപ്പിക്കുന്ന തീരുമാനം

ഇസ്രയേലി പ്രധാനമന്ത്രി രാജ്യത്തെത്തിയാല്‍ അറസ്റ്റ് ചെയ്യും; ബെഞ്ചമിന്‍ നെതന്യാഹുവിനെതിരേയുള്ള ഐസിസി വാറണ്ട് നടപ്പിലാക്കുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

ആ കയ്യാങ്കളിക്ക് ശേഷം ഒടുവിലും രഞ്ജിത്തും പരസ്പരം പൊറുത്തു.. ഇപ്പോള്‍ കണ്ടത് സബ്‌സ്‌ക്രിപ്ഷന്‍ കൂട്ടാനുള്ള തറവേല: എം പത്മകുമാര്‍

ഇത്ര ഉയർന്ന തുകക്ക് വെങ്കിടേഷിനെ ടീമിൽ എത്തിച്ചത് മണ്ടത്തരം? കെകെആർ സിഇഒ വെങ്കി മൈസൂർ നടത്തിയത് വമ്പൻ പ്രസ്താവന

'ഒഴിയാൻ തയാർ'; ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

സംശയങ്ങള്‍ മാറ്റിവക്കേണ്ട സമയമായിരിക്കുന്നു, അവനെ നെക്സ്റ്റ് ബിഗ് തിങ് എന്ന് വിശേഷിപ്പിക്കുന്നതിനും

അങ്കണവാടിയിൽ കുഞ്ഞ് വീണത് മറച്ചുവെച്ച സംഭവം; അധ്യാപികയ്ക്കും ഹെൽപ്പർക്കും സസ്പെൻഷൻ, ഗുരുതര പരിക്കേറ്റ മൂന്നരവയസുകാരി ചികിത്സയിൽ

സേവാഗിന്റെ ലഗസിയെ എമുലേറ്റ് ചെയ്യുകമാത്രമല്ല, അതിനെ ഓവര്‍ഷാഡോ ചെയ്യുവാനുള്ള പ്രതിഭയും അവനിലുണ്ട്

IPL 2025: എന്റെ പൊന്ന് മക്കളെ ആ ടീം ചുമ്മാ തീ, ലേലത്തിൽ നടത്തിയ നീക്കങ്ങൾ ഒകെ ചുമ്മാ പൊളി; അഭിനന്ദനവുമായി ക്രിസ് ശ്രീകാന്ത്