പ്രതിഫലം പോകട്ടെ, ഇപ്പോള്‍ വാച്ച് ആണ് ട്രെന്‍ഡിങ്..; 'ഗോട്ടി'ലെ കാമിയോ കലക്കി, ശിവകാര്‍ത്തികേയന് ആഡംബര വാച്ച് സമ്മാനിച്ച് വിജയ്

വിജയ് ചിത്രം ‘ദ ഗോട്ട്’ നെഗറ്റീവ് പ്രതികരണങ്ങള്‍ നേടിയെങ്കിലും ചിത്രം തമിഴകത്ത് വന്‍ ഹിറ്റ് ആയി മാറിയിരുന്നു. ചിത്രത്തില്‍ സര്‍പ്രൈസ് കാമിയോ ആയിരുന്നു നടന്‍ ശിവകാര്‍ത്തികേയന്റെ വേഷം. സിനിമയുടെ ക്ലൈമാക്‌സില്‍ ആയിരുന്നു ശിവകാര്‍ത്തികേയന്‍ എത്തിയത്. ഗോട്ടില്‍ പ്രതിഫലം വാങ്ങാതെ ആയിരുന്നു നടന്‍ അഭിനയിച്ചത്.

ഗോട്ടിന്റെ ഭാഗമായതിനാല്‍ ശിവകാര്‍ത്തികേയന് സര്‍പ്രൈസ് സമ്മാനവുമായി എത്തിയിരിക്കുകയാണ് വിജയ്. ശിവകാര്‍ത്തികേയന് ആഡംബര വാച്ച് സമ്മാനിക്കുന്ന വിജയ്‌യുടെ വീഡയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഗോട്ട് ഷൂട്ടിനിടെ തന്നെയാണ് വിജയ് സ്‌നേഹ സമ്മാനം നല്‍കിയത്.

ശിവകാര്‍ത്തികേയന്റെ കയ്യില്‍ വാച്ച് കെട്ടിക്കൊടുക്കുന്നതിന്റെ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അതേസമയം, സിനിമയുടെ ക്ലൈമാക്‌സില്‍ വിജയ് തന്റെ കയ്യിലുള്ള തോക്ക് ശിവകാര്‍ത്തികേയന് നല്‍കുന്നതായാണ് കാണിക്കുന്നത്. അതോടെ തമിഴിലെ അടുത്ത ദളപതി ശിവകാര്‍ത്തികേയന്‍ ആകും എന്ന തരത്തില്‍ അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.

എന്നാല്‍ ശിവകാര്‍ത്തികേയന്‍ തന്നെ ഇത് തള്ളിയിരുന്നു. ഗോട്ട് നിലവില്‍ ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. 380 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം 459 കോടി തിയേറ്ററില്‍ നിന്നും നേടിയിരുന്നു. ഇതോടെ വിജയ്ക്ക് ഗോട്ട് എന്ന് എഴുതിയ സ്വര്‍ണ്ണ മോതിരം നിര്‍മ്മാതാവ് സമ്മാനിച്ചിരുന്നു.

ചിത്രം ഒടിടിയില്‍ വന്നതോടെ തിയറ്റര്‍ പ്രദര്‍ശനം പലയിടത്തും അവസാനിപ്പിച്ചിരുന്നു. തമിഴ്നാട്ടില്‍ ഏകദേശം 215 കോടി രൂപ നേടിയ ചിത്രം ലിയോയെ മറികടന്ന് ഈ വര്‍ഷം തമിഴ്നാട്ടില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രമെന്ന വിശേഷണം സ്വന്തമാക്കിയിരുന്നു. 100 കോടി നേടുന്ന വിജയ്യുടെ എട്ടാമത്തെ ചിത്രമാണ് ഗോട്ട്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍