ഷൈന്‍ ടോം ചാക്കോയെ തൂക്കിയെടുത്ത് വിജയ്, അടിക്കുറിപ്പ് തേടി നെറ്റ്ഫ്‌ളിക്‌സ്, കമന്റ് പൊങ്കാല

ഈ വര്‍ഷം തീയേറ്ററുകളിലെത്തിയ വിജയ് ചിത്രം ബീസ്റ്റിന് മികച്ച പ്രകടനം കാഴ്ച്ച വെക്കാന്‍ സാധിച്ചില്ല. ഏപ്രില്‍ 13ന് വന്‍ ഹൈപ്പില്‍ ഇറങ്ങിയ ചിത്രമായിരുന്നെങ്കിലും പരാജയമടഞ്ഞു . സിനിമയില്‍ വീരരാഘവന്‍ എന്ന റോ ഏജന്റായിട്ടാണ് വിജയ് എത്തിയത്.

ഇപ്പോഴിതാ ചിത്രത്തിലെ ഒരു രംഗത്തിന്റെ ചിത്രം പുറത്തുവിട്ടുകൊണ്ട് അടിക്കുറിപ്പ് തേടിയിരിക്കുകയാണ് നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ സൗത്തിന്റെ ട്വിറ്റര്‍ പേജ്. സിനിമയില്‍ ഷൈന്‍ ടോം ചാക്കോ അവതരിപ്പിക്കുന്ന തീവ്രവാദിയെ കാലുകളും കൈകളും കൂട്ടിക്കെട്ടി ബാഗുപോലെ തൂക്കിയെടുത്തുകൊണ്ടുവരുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് അടിക്കുറിപ്പ് തേടിയിരിക്കുന്നത്.

ട്വീറ്റ് പങ്കുവച്ചതിന് പിന്നാലെ കമന്റുകളുടെ പെരുമഴയായി. രസകരമായ കമന്റുകളിലൂടെ പൊങ്കാലയിട്ടുകൊണ്ടിരിക്കുകയാണ് നെറ്റിസണ്‍സ്. വേസ്റ്റ്, അച്ഛന്‍ ഞായറാഴ്ചകളില്‍ ചിക്കന്‍ വാങ്ങിക്കൊണ്ടു വരുന്നത് ഇങ്ങനെയാണ്..എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

നെല്‍സണ്‍ ദിലീപ് കുമാറായിരുന്നു ചിത്രത്തിന്റെ സംവിധാനം. നഗരത്തിലെ ഒരു ഷോപ്പിംഗ് മാള്‍ പിടിച്ചെടുത്ത് സന്ദര്‍ശകരെ തീവ്രവാദികള്‍ ബന്ദികളാക്കുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം പുറത്തിറങ്ങിയപ്പോള്‍ മുതല്‍ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം