ഡീ ഏജിങ്ങിനായി വിജയ് യുഎസിലേക്ക്; 'ഗോട്ട്' പുത്തൻ അപ്ഡേറ്റ്

വിജയ്‌യെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’. സയൻസ് ഫിക്ഷൻ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. വിജയ് ഇരട്ട വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്.

ചിത്രത്തിനായി ഡീ ഏജിങ് ഉപയോഗിക്കുന്നുണ്ട്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കഥാപാത്രങ്ങളുടെ പ്രായം കുറച്ച് സിനിമയിൽ അവതരിപ്പിക്കുന്നതാണ് ഡീ ഏജിങ്. എന്തായാലും മികച്ച ദൃശ്യനുഭവമാവും ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുക.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. അടുത്ത ഷെഡ്യൂളിനായി വിജയ് ദുബായിലേക്ക് തിരിച്ചുവെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് കേഹിയുന്നത്. അതിന് ശേഷം ഡീ ഏജിങ്ങിനായി യു. എസ്സിലേക്ക് തിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. വിജയ്‌യുടെ ചെന്നൈ എയർപോർട്ടിൽ നിന്നുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

സെപ്റ്റംബർ 5-നാണ് ഗോട്ടിന്റെ വേൾഡ് വൈഡ് റിലീസ്. പ്രശാന്ത്, പ്രഭു ദേവ, സ്നേഹ, ലൈല, ജയറാം, മീനാക്ഷി ചൗധരി, മോഹൻ, അജ്മൽ അമീർ, യോ​ഗി ബാബു, വിടിവ ​ഗണേഷ്, തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. എ. ജി. എസ് എന്റർടൈൻമെന്റാണ് ചിത്രം നിർമ്മിക്കുന്നത്. ലിയോക്ക് ശേഷം എത്തുന്ന വിജയ് ചിത്രമെന്ന പ്രത്യേകതയും ഗോട്ടിനുണ്ട്.

യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സയൻസ് ഫിക്ഷൻ ഴോണറിലുള്ള ചിത്രത്തിന് വേണ്ടി വിര്‍ച്വൽ പ്രൊഡക്‌ഷന്റെ ഭാഗയമായുള്ള സെറ്റ് വർക്കുകളുടെ ചിത്രങ്ങള്‍ വെങ്കട് പ്രഭു പങ്കുവെച്ചതും ഇതിനുവേണ്ടി വിജയ്‌യും സംവിധായകനും അമേരിക്ക സന്ദർശിച്ചതും വാർത്തകളിലിടം നേടിയിരുന്നു.

Latest Stories

ഒരു പഫില്‍ തുടങ്ങും, പിന്നെ നിര്‍ത്താനാവില്ല.. അത് ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല: സൂര്യ

IPL 2025: എന്റെ മണ്ണിൽ വന്ന് ഷോ ഇറക്കിയതല്ലേ, ഇതാ പിടിച്ചോ; രാഹുലിന്റെ കാന്താര ആഘോഷത്തെ ട്രോളി വിരാട് കോഹ്‌ലി; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

രഹസ്യാന്വേഷണ വീഴ്ച ചര്‍ച്ച ചെയ്യേണ്ടതില്ല; മൊസാദിന് വരെ തെറ്റുപറ്റി; ഒരു രാജ്യത്തിനും നൂറു ശതമാനം കുറ്റമറ്റ സംവിധാനമില്ല; ഇന്ത്യ തിരിച്ചടിക്കും; പാക്കിസ്ഥാന്‍ അത് അര്‍ഹിക്കുന്നുവെന്ന് തരൂര്‍

സൗഹൃദ ആപ്പ് വഴി പരിചയപ്പെട്ട വനിതാ ഡോക്ടറെ ലോഡ്ജിലെത്തിച്ച് പീഡനം; പൊലീസുകാരൻ അറസ്റ്റിൽ

IPL 2025: മിക്ക താരങ്ങളും ആ കാര്യം മറന്നാണ് ഇപ്പോൾ കളിക്കുന്നത്, അതുകൊണ്ടാണ് ഇത്തവണ പണി കിട്ടുന്നത്; പ്രമുഖ താരങ്ങൾക്ക് ഉപദേശവുമായി വിരാട് കോഹ്‌ലി; വെറുതെ അല്ല ഇയാൾ ഗോട്ട് ആയത്

പെഹൽഗാം ഭീകരാക്രമണം; ഭീകരരെ സുരക്ഷാസേന കണ്ടെത്തിയെന്ന് സൂചന, സെെന്യവുമായി ഏറ്റുമുട്ടിയെന്നും റിപ്പോർട്ട്, രാത്രി ഭക്ഷണം തേടിയെത്തി

'പാക്കിസ്ഥാന്റേത് ഉറച്ച ഭീകരവിരുദ്ധ നടപടി, പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാന്‍ സഹായിക്കും'; പഹല്‍ഗാം ഭീകരാക്രമണത്തില്‍ പക്ഷം പിടിച്ച് ചൈന; പാക്ക് വാദത്തിന് പിന്തുണ

നടൻ ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ചോദ്യം ചെയ്യലിന് ഹാജരായി; ഷൈൻ എത്തിയത് ഡി അഡിക്ഷൻ സെന്ററിൽ നിന്ന്

മു​ഗൾ രാജവംശം പുറത്ത്, മഹാകുംഭമേളയും അടൽ ടണലും അകത്ത്; എൻസിഇആർടി പാഠപുസ്തകത്തിൽ കേന്ദ്രത്തിന്റെ പരിഷ്കരണം

ജയില്‍ വേണ്ട; ഇനി ഒരു തിരിച്ചുവരവില്ല; കോടതിയുടെ പ്രഹരം പേടിച്ച് തമിഴ്‌നാട് മന്ത്രിമാര്‍; സെന്തില്‍ ബാലാജിയും കെ. പൊന്മുടിയും രാജിവച്ചു; സ്റ്റാലിന്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി