'വേലായുധത്തിന്' രണ്ടാം ഭാഗം; അമ്പരന്ന് ആരാധകര്‍

2011ല്‍ തിയേറ്ററുകളിലെത്തിയ വിജയ്യുടെ സൂപ്പര്‍ഹിറ്റ് ചിത്രം ‘വേലായുധ’ത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ആ വര്‍ഷത്തെ മികച്ച കളക്ഷന്‍ ലഭിച്ച തമിഴ് സിനിമകളില്‍ ഒന്നായിരുന്നു ‘വേലായുധം’. തമിഴ് സിനിമയിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന ഖ്യാതിയും ഈ ചിത്രത്തിന് ഉണ്ടായിരുന്നു.

വേലായുധം 2011 ഒക്ടോബര്‍ 26ന് ദീപാവലി ദിനത്തില്‍ റിലീസ് ചെയ്യുകയും ‘റാ വണ്‍’, ‘ഏഴാം അറിവ്’ എന്നീ ചിത്രങ്ങളുമായി കടുത്ത മത്സരം നടത്തുകയും ചെയ്തിരുന്നു. ലോകമെമ്പാടും 820ലധികം പ്രിന്റുകളോടെയാണ് ചിത്രം റിലീസ് ചെയ്തത്.

കര്‍ണാടകയില്‍ നൂറോളം തിയേറ്ററുകളിലും കേരളത്തില്‍ 120 തിയേറ്ററുകളിലും റിലീസ് ചെയ്തു. മോഹന്‍ രാജ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രം ആസ്‌കാര്‍ ഫിലിംസിന്റെ ബാനറില്‍ വി രവിചന്ദ്രന്‍ ആണ് നിര്‍മ്മിച്ചത്. ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയത് വിജയ് ആന്റണി ആയിരുന്നു.

ജെനീലിയ ഡിസൂസ, ഹന്‍സിക മൊട്‌വാനി, സന്താനം, ശരണ്യ മോഹന്‍, സൂരി, അഭിമന്യു സിംഗ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തി.

Latest Stories

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര