ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരുക, ജന്മദിനം ആഘോഷമാക്കരുത്; ആരാധകരോട് അഭ്യര്‍ത്ഥിച്ച് മാതൃകയായി ദളപതി

ഈ വര്‍ഷം തന്റെ ജന്മദിനം ആഘോഷമാക്കി മാറ്റരുതെന്ന് ആരാധകരോട് അഭ്യര്‍ത്ഥിച്ച് മാതൃകയായി ദളപതി വിജയ്. കോവിഡ് പ്രതിസന്ധികള്‍ തുടരവെയാണ് വിജയ് ആരാധകരോട് ആഘോഷം ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജൂണ്‍ 22-ന് നാല്‍പത്തിയഞ്ചാം ജന്മദിനമാണ് വിജയ് ആഘോഷിക്കുന്നത്.

പ്രിയതാരത്തിന്റെ ജന്മദിനം വന്‍ ആഘോഷമാക്കി മാറ്റാറുണ്ട് ദളപതി ആരാധകര്‍. സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, ജനപ്രിയ സിനിമകളുടെ റീ-റിലീസുമാണ് ആഘോഷങ്ങളില്‍ പ്രധാനപ്പെട്ടത്. നിലവിലെ അവസ്ഥയില്‍ ആഘോഷം ഒഴിവാക്കി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരാനാണ് വിജയ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

അതേസമയം, പുതിയ ചിത്രം മാസ്റ്ററിന്റെ ട്രെയ്‌ലര്‍ വിജയ്‌യുടെ ജന്മദിനത്തില്‍ എത്തുമെന്ന അഭ്യൂഹങ്ങളുമുണ്ട്. കൂടാതെ എ.ആര്‍ മുരുകദോസ് ഒരുക്കുന്ന അടുത്ത ചിത്രത്തിന്റെ ടൈറ്റിലും മറ്റു വിവരങ്ങളും എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Latest Stories

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍