ക്ഷേത്രത്തില്‍ നിനക്ക് എന്താണ് കാര്യം.. തൃഷയോട് ദേഷ്യപ്പെട്ട് വിജയ്‌യുടെ അമ്മ, പിന്നാലെ തര്‍ക്കം..; വെളിപ്പെടുത്തി നടന്‍

നടന്‍ വിജയ്യും നടി തൃഷയും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഹോട്ട് ടോപിക് ആയി മാറിയിരുന്നു. വിജയ്യുടെ ജന്മദിനത്തില്‍ ലിഫ്റ്റിനുള്ളില്‍ നിന്നുള്ള മിറര്‍ സെല്‍ഫി ചിത്രം പങ്കുവച്ച് ‘കൊടുങ്കാറ്റിലേക്കുള്ള ശാന്തത, ശാന്തതയിലേക്കുള്ള കൊടുങ്കാറ്റ്, ഇനിയും ഒരുപാട് നാഴികക്കല്ലുകള്‍’ എന്ന ക്യാപ്ഷനോടെ തൃഷ കുറിച്ചതും വലിയ തോതില്‍ അഭ്യൂഹങ്ങള്‍ ഉണ്ടായിരിക്കുന്നു.

ഇത് മാത്രമല്ല, ഇരുതാരങ്ങളും പലപ്പോഴും ഒരുമിച്ചാണ് എന്ന അഭ്യൂഹങ്ങളും അതിനുള്ള ചില തെളിവുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇരുവരും ഒന്നിച്ച് വിദേശയാത്രകള്‍ ചെയ്യാറുണ്ടെന്ന അഭ്യൂഹങ്ങളാണ് എത്തിയത്. ഈ അഭ്യൂഹങ്ങളോട് തൃഷയോ വിജയ്യോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വിജയ്‌യും തൃഷയും പുതിയ സിനിമകളുമായി തിരക്കിലായതോടെ ഈ അഭ്യൂഹങ്ങള്‍ തണുത്തിരുന്നു. ഈ വിഷയം ഇപ്പോള്‍ വീണ്ടും ശ്രദ്ധയിലേക്ക് എത്തിയിരിക്കുകയാണ്. നടനും സിനിമ വിമര്‍ശകനുമായ ബെയില്‍വാന്‍ രംഗനാഥന്‍ ആണ് ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത്.

വിജയ്‌യുടെ അമ്മയുടെ ആഗ്രഹത്തെ തുടര്‍ന്ന് പണികഴിപ്പിച്ച സായിബാബ ക്ഷേത്രം തൃഷ സന്ദര്‍ശിച്ചത് അമ്മയ്ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല എന്നാണ് ബെയില്‍വാന്‍ പറയുന്നത്. ”അടുത്തിടെ അമ്മയുടെ ആഗ്രഹം പോലെ ഒരു സായിബാബ ക്ഷേത്രം വിജയ് പണി കഴിപ്പിച്ചിരുന്നു. ഇത് വലിയ വാര്‍ത്തയായിരുന്നു. ഈ ക്ഷേത്രത്തില്‍ തൃഷ അടുത്തിടെ ദര്‍ശനം നടത്തി.”

”ഇതിനെ കുറിച്ച് കേട്ട വിജയ്‌യുടെ അമ്മ ശോഭ, തൃഷയോട് എന്തിനാണ് ക്ഷേത്രത്തില്‍ പോയതെന്നും അവിടെ നിനക്ക് എന്താണ് ജോലിയെന്നും വിളിച്ചു ചോദിച്ചു. ഇത് വാക്കുതര്‍ക്കത്തിന് കാരണമായി” എന്നാണ് ബെയില്‍വാന്‍ പറയുന്നത്. എന്നാല്‍, തമിഴ് സിനിമാരംഗത്തെ പല വിവാദപരമായ കാര്യങ്ങളും തുറന്നു പറയാറുള്ള ബെയില്‍വാന്‍ പറയുന്ന കാര്യം എത്രത്തോളം ശരിയാണ് എന്നത് വ്യക്തമല്ല.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ