തമിഴകം കീഴടക്കാന്‍ ഒരുങ്ങി വിജയ്, വായനശാലകള്‍ അടക്കം നിരവധി പദ്ധതികള്‍; തമിഴ്‌നാട്ടില്‍ പുതിയ സംരംഭങ്ങള്‍!

തന്റെ രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും അതിനുള്ള ഒരുക്കത്തിലാണ് വിജയ് ഇപ്പോള്‍. രാഷ്ട്രീയപ്രവേശനത്തിന്റെ ഭാഗമായി സൗജന്യ ട്യൂഷന്‍ കേന്ദ്രങ്ങള്‍, നിയമസഹായകേന്ദ്രം, ക്ലിനിക്കുകള്‍ എന്നിവ ആരാധക സംഘടനയായ വിജയ് മക്കള്‍ ഈയക്കം വഴി താരം ആരംഭിച്ചിട്ടുണ്ട്.

ഓരോ നിയമസഭാമണ്ഡലങ്ങളിലും പത്ത്, പ്ലസ്ടു ക്ലാസുകളില്‍ മികച്ച മാര്‍ക്ക് വാങ്ങി വിജയിച്ച വിദ്യാര്‍ഥികളെ കാഷ് അവാര്‍ഡ് നല്‍കി വിജയ് ആദരിച്ചിരുന്നു. ഇപ്പോഴിതാ, പുതിയൊരു സംരംഭം കൂടി തുടങ്ങുകയാണ് വിജയ്. സംസ്ഥാനത്തെ 234 നിയമസഭാമണ്ഡലങ്ങളിലും വായനശാല തുടങ്ങാനാണ് തീരുമാനം.

വിജയ് മക്കള്‍ ഇയക്കം നേതൃത്വത്തിലാണ് വായനശാലകള്‍ നടത്തുക. ഇതിനുള്ള പുസ്തകങ്ങള്‍ വാങ്ങിക്കഴിഞ്ഞുവെന്നും ഉടന്‍ വായനശാല പ്രവര്‍ത്തനം തുടങ്ങുമെന്നും വിജയ് മക്കള്‍ ഈയക്കം ചുമതലക്കാര്‍ അറിയിച്ചു.

അതേസമയം, ‘ലിയോ’യുടെ വിജയാഘോഷത്തിന്റെ ഭാഗമായി ചെന്നൈയില്‍ നടത്തിയ സമ്മേളനത്തിലെ പ്രസംഗത്തില്‍ 2026 നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് വ്യക്തമായ സൂചന നല്‍കിയിരുന്നു.

വിജയ് മക്കള്‍ ഇയക്കത്തിന് ബൂത്ത് തലത്തില്‍ കമ്മിറ്റികള്‍ രൂപവത്കരിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം ശകതമാക്കാനുള്ള തീരുമാനത്തിലാണ് ആരാധകസംഘടനയുടെ തീരുമാനം. 10,000 വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ തുടങ്ങുന്നുണ്ട്.

Latest Stories

അയർലൻഡിനെതിരായ രണ്ടാം ഏകദിന മത്സരം; 116 റൺസിന്റെ വിജയം സ്വന്തമാക്കി ഇന്ത്യ

കായികതാരത്തെ ബലാത്സംഗത്തിനിരയാക്കിയ കേസ്; അറസ്റ്റിലായവരുടെ എണ്ണം 30; വിദേശത്തുള്ള പ്രതികള്‍ക്ക് ലുക്കൗട്ട് നോട്ടീസ്

ചാമ്പ്യന്‍സ് ട്രോഫി 2025: ഇംഗ്ലണ്ട് അടക്കം നാല് ടീമുകള്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു, തീരുമാനമാകാതെ കരുത്തന്മാര്‍

ഒരു ദിനം രണ്ട് പോരാട്ടങ്ങൾ; കേരള ബ്ലാസ്റ്റേഴ്‌സ് ഒഡിഷയോട് ഏറ്റുമുട്ടുമ്പോൾ മഞ്ഞപ്പട മാനേജ്‌മെന്റുമായി നേർക്കുനേർ

ജയ് ഷായ്ക്ക് പകരക്കാരനായി, ആരാണ് പുതിയ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ?

പിവി അന്‍വര്‍ രാജി സമര്‍പ്പിച്ചേക്കും; നാളെ തിരുവനന്തപുരത്ത് പ്രഖ്യാപനം

'ഡല്‍ഹി തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കാതെ ഇരിക്കാം, പകരം ഇത് ചെയ്യാന്‍ ധൈര്യം ഉണ്ടോ അമിത് ഷായ്ക്ക്'; വെല്ലുവിളിയുമായി അരവിന്ദ് കെജ്രിവാള്‍

പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ അപകടത്തില്‍പ്പെട്ട പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി; മൂന്ന് പേര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകള്‍

ഐപിഎല്‍ 2025 മാര്‍ച്ച് 23 ന് ആരംഭിക്കും, ഫൈനല്‍ മെയ് 25 ന്

'വെള്ളമഞ്ഞിന്‍ തട്ടവുമായി' ബെസ്റ്റി വരുന്നു; ഔസേപ്പച്ചന്‍-ഷിബു ചക്രവര്‍ത്തി എവര്‍ഗ്രീന്‍ കൂട്ടുകെട്ട് വീണ്ടും