100 അല്ല 150 അല്ല, അതുക്കും മേലെ.. 'ദ ഗോട്ട്' ബജറ്റിന്റെ നേര്‍പകുതി പ്രതിഫലമായി വാങ്ങി വിജയ്; വെളിപ്പെടുത്തി നിര്‍മ്മാതാവ്

വിജയ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ദ ഗോട്ട്’. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ചിത്രത്തിലെ വിജയ്‌യുടെ പ്രതിഫലം എത്രയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് ഇപ്പോള്‍. ചിത്രത്തിന്റെ മൊത്ത ബജറ്റിന്റെ നേര്‍പകുതിയാണ് വിജയ്‌യുടെ പ്രതിഫലത്തുക.

400 കോടി രൂപയാണ് ഗോട്ടിന്റെ ബജറ്റ്. 200 കോടി രൂപയാണ് വിജയ്‌യുടെ പ്രതിഫലം. ചിത്രത്തിന്റെ നിര്‍മാതാവ് അര്‍ച്ചന കല്‍പ്പാത്തിയാണ് ഒരു അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. സയന്‍സ് ഫിക്ഷന്‍ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. വിജയ് ഡബിള്‍ റോളിലാണ് ചിത്രത്തിലെത്തുന്നത്.

മോഹന്‍ലാലും സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ എത്തിയേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. സംവിധായകന്‍ വെങ്കട് പ്രഭു മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചതോടെയാണ് ഈ അഭ്യൂഹങ്ങള്‍ എത്തിയത്. അതേസമയം, സെപ്റ്റംബര്‍ 5 നാണ് ഗോട്ടിന്റെ ആഗോള റിലീസ്. കേരളത്തില്‍ രാവിലെ ഏഴ് മണിക്കാണ് ആദ്യ ഫാന്‍ ഷോ.

ക്യാപ്റ്റന്‍ അമേരിക്ക സിവില്‍ വാര്‍, ക്യാപ്റ്റന്‍ മാര്‍വല്‍ എന്നീ ഹോളിവുഡ് ചിത്രങ്ങളില്‍ ഡി ഏയ്ജിങുമായി വിഎഫ്എക്‌സ് ചെയ്ത ലോല വിഎഫ്എക്‌സ് ആണ് ഗോട്ടിന് വേണ്ടിയും ഡി ഏയ്ജിങ്ങ് ചെയ്യുന്നതെന്ന് പ്രതീക്ഷയേകുന്ന കാര്യമാണ്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

പ്രശാന്ത്, പ്രഭു ദേവ, സ്‌നേഹ, ലൈല, ജയറാം, മീനാക്ഷി ചൗധരി, മോഹന്‍, അജ്മല്‍ അമീര്‍, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംഗി, അരവിന്ദ്, അജയ് രാജ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. എ. ജി. എസ് എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലിയോക്ക് ശേഷം എത്തുന്ന വിജയ് ചിത്രമെന്ന പ്രത്യേകതയും ഗോട്ടിനുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ