കൂടുതല്‍ ചെറുപ്പമായി വിജയ്, ഒപ്പം തകര്‍പ്പന്‍ ചുവടുകളും; 'ഗോട്ടി'ലെ ഗാനം ട്രെന്‍ഡിങ്

ഹോളിവുഡ് സ്‌റ്റൈലില്‍ ആണ് വിജയ് ചിത്രം ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ ഒരുങ്ങുന്നത്. ചിത്രത്തിലെ പുതിയ ഗാനമാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. ‘സ്പാര്‍ക്ക്’ എന്ന യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുകയാണ്. 3 മില്യണിലധികം പേര്‍ ഇതുവരെ ഗാനം കണ്ടു കഴിഞ്ഞു.

വിജയ് കൂടുതല്‍ ചെറുപ്പമായാണ് ഈ ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നടി മീനാക്ഷി ചൗധരിയാണ് വിജയ്‌ക്കൊപ്പം ഗാനരംഗത്തുള്ളത്. യുവന്‍ ശങ്കര്‍ രാജയാണ് ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. വെങ്കട് പ്രഭുവിന്റെ പിതാവ് ഗംഗൈ അമരന്‍ ആണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്.

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വിജയ്യെ ചെറുപ്പമാക്കിയിരിക്കുന്നത്. ഡബിള്‍ റോളിലാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രാഹണം സിദ്ധാര്‍ഥയാണ്.

സെപ്റ്റംബര്‍ 5ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുക. പ്രശാന്ത്, പ്രഭുദേവ, അജ്മല്‍ അമീര്‍, മോഹന്‍, ജയറാം, സ്‌നേഹ, ലൈല എന്നിവരുള്‍പ്പെടെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ടെക്‌നോളജിയുടെ സഹായത്തോടെ അന്തരിച്ച ക്യാപ്റ്റന്‍ വിജയകാന്തിനെയും ഈ സിനിമയില്‍ എത്തിക്കുന്നുണ്ട്.

Latest Stories

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി