'ദ ഗോട്ട്' മോശം സിനിമ..; റിലീസിന് മുമ്പേ റിവ്യൂ എത്തി, നീക്കം ചെയ്യാനാവശ്യപ്പെട്ട് നിര്‍മ്മാതാവ്

‘ദ ഗോട്ട്’ സിനിമയുടെ റിലീസിന് മുമ്പേ മോശമാണെന്ന് റിവ്യൂ ഇട്ടയാള്‍ക്ക് മറുപടിയുമായി നിര്‍മാതാവ് ജി. ധനഞ്ജയന്‍. റിവ്യൂ നീക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് നിര്‍മ്മാതാവ് ട്വീറ്റ് ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ 5ന് സിനിമ റിലീസ് ചെയ്ത ശേഷം റിവ്യൂ ഇടാന്‍ അഭ്യര്‍ത്ഥിച്ചു കൊണ്ടാണ് നിര്‍മ്മാതാവ് രംഗത്തെത്തിയിരിക്കുന്നത്.

സത്യന്‍ രാമസ്വാമി എന്ന സിനിമ മോശമാണെന്ന് റിവ്യൂ ഇട്ടത്. ഹെപ്പില്‍ പറയുന്നത്ര ഇല്ലെന്നും സിനിമ ആരംഭിച്ച് ഇന്‍ട്രൊ വരെ നല്ലതാണെന്നും പറയുന്നു. ഇന്‍ട്രൊ സോംഗിന് ശേഷം സിനിമ പൂര്‍ണമായും വഴുതിപ്പോയെന്നും ആദ്യ നാല്‍പ്പത് മിനിറ്റിന് ശേഷം ചിത്രത്തിലൊന്നുമില്ലെന്നും റിവ്യൂവില്‍ ആരോപിക്കുന്നുണ്ട്.

”ഹായ് സത്യന്‍ ഇത് തീര്‍ത്തും തെറ്റാണ്. ദയവായി സിനിമ കാണുകയും നിങ്ങളുടെ അഭിപ്രായം 5ന് രേഖപ്പെടുത്തകയും ചെയ്യൂ. ഒരാളുടെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ അത്തരം അവലോകനങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ശരിയല്ല. നിങ്ങള്‍ പ്രേക്ഷകര്‍ക്ക് ഒരു മുന്‍വിധി നല്‍കുകയാണ്. ദയവായി അത് നീക്കം ചെയ്യൂ, എന്റെ എളിയ അപേക്ഷയാണ്” എന്നാണ് നിര്‍മ്മാതാവ് കുറിച്ചത്.

ലിയോ സിനിമയുടെ റിവ്യൂവും ഇതിന് മുമ്പേ ഇതേ ചാനല്‍ പുറത്തുവിട്ടിരുന്നു. വിജയ് സിനിമകള്‍ക്കെതിരെ സ്ഥിരമായി നെഗറ്റിവ് ആരോപണങ്ങള്‍ നല്‍കി വിവാദം സൃഷ്ടിക്കുന്ന ആളാണ് സത്യന്‍ രാമസ്വാമി. അതേസമയം, സയന്‍സ് ഫിക്ഷന്‍ ഴോണറിലാണ് ദ ഗോട്ട് ഒരുങ്ങുന്നത്. വിജയ് ഡബിള്‍ റോളിലാണ് ചിത്രത്തിലെത്തുന്നത്.

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഡീ ഏജിങ്ങിലൂടെ വിജയ് ചെറുപ്പമായി എത്തുന്നുമുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ലിയോക്ക് ശേഷം എത്തുന്ന വിജയ് ചിത്രമെന്ന പ്രത്യേകതയും ഗോട്ടിനുണ്ട്.

പ്രശാന്ത്, പ്രഭു ദേവ, സ്നേഹ, ലൈല, ജയറാം, മീനാക്ഷി ചൗധരി, മോഹന്‍, അജ്മല്‍ അമീര്‍, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംഗി, അരവിന്ദ്, അജയ് രാജ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Latest Stories

"ഇത് ബഹുമാനമില്ലായ്മയായി ഞാൻ കരുതുന്നു" ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ലയണൽ മെസിയെയും കുറിച്ചുള്ള മുൻ ഫിഫ പ്രസിഡന്റിന്റെ പരാമർശത്തിൽ അതൃപ്തി പ്രകടിപ്പിച്ചു കാർലോ ആഞ്ചലോട്ടി

ഇറാന്റെ ഭയം, പുടിന്റെ പതുങ്ങല്‍, രണ്ടും കല്‍പ്പിച്ച് ഇസ്രയേല്‍

'എഫ്*** ഓഫ്, ഞാൻ യുണൈറ്റഡിലേക്ക് പോകുന്നു' മാഞ്ചസ്റ്റർ സിറ്റി കരാറിൽ ഒപ്പിടാൻ ശ്രമിച്ചപ്പോൾ താൻ ഏജൻ്റിനോട് എന്താണ് പറഞ്ഞതെന്ന് ദിമിതർ ബെർബറ്റോവ് വെളിപ്പെടുത്തുന്നു

ഉദയനിധി സ്റ്റാലിൻ ഉപ മുഖ്യമന്ത്രിയായി അധികാരമേറ്റു; ബാലാജിയടക്കം 4 പുതിയ മന്ത്രിമാർ

നിലമ്പൂരില്‍ വിശദീകരണ യോഗവുമായി പിവി അന്‍വര്‍; സാക്ഷിയായി ജനസാഗരം

ഒളിവിൽ പോകുന്നത് നല്ലതാണെന്ന് ഞാൻ പറയില്ല; നിങ്ങൾക്കൊക്കെ എന്താണോ മനസിൽ തോന്നുന്നത് അത് തന്നെയാണ് എനിക്കും തോന്നുന്നത്: നവ്യ നായർ

IIFA പുരസ്‍കാര വേദിയിൽ തിളങ്ങി ഷാരൂഖ് ഖാനും റാണി മുഖർജിയും; അവാർഡുകൾ വാരിക്കൂട്ടി 'അനിമൽ' മികച്ച ചിത്രം

ലേലത്തിൽ ഒപ്പിട്ടതിന് ശേഷം പിന്മാറുന്ന താരങ്ങളെ വിലക്കാൻ ഒരുങ്ങി ഐപിഎൽ

നസറുള്ളയുടെ കൊലയും ഇസ്രയേലും, ഹിസബുള്ളയ്ക്കും ഇറാനും മുന്നിലെന്ത്?

ആ തീരുമാനം പ്രഖ്യാപിച്ച് അജിത്ത്; തമിഴ് സിനിമ ആരാധകര്‍ ആശങ്കയിൽ