പോര്‍മുഖത്തെ നാല്‍വര്‍ സംഘം, എന്താണ് 'ദ ഗോട്ട്'? പ്രേക്ഷകരെ അമ്പരിപ്പിച്ച് പോസ്റ്റര്‍! ചര്‍ച്ചയാകുന്നു

പൊങ്കല്‍ ദിനത്തില്‍ തമിഴകത്തെ ചൂടുപിടിപ്പിച്ച് വിജയ് ചിത്രം ‘ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’. വെങ്കട് പ്രബുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ആണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ വിജയ്‌യുടെ ഡബിള്‍ ലുക്ക് ആണ് എത്തിയത് എങ്കില്‍ ചിത്രത്തിലെ പ്രധാന താരങ്ങള്‍ ഉള്‍പ്പെടുന്നതാണ് പുതിയ പോസ്റ്റര്‍.

വിജയ്‌ക്കൊപ്പം പ്രഭുദേവ, പ്രശാന്ത്, അജ്മല്‍ അമീര്‍ എന്നിവരാണ് പോസ്റ്ററിലുള്ളത്. യുദ്ധഭൂമിയുടേതെന്ന് തോന്നിക്കുന്നതാണ് പശ്ചാത്തലം. നാല്‍വര്‍ സംഘം കയ്യില്‍ തോക്കേന്തി നില്‍ക്കുന്നത് പോസ്റ്ററില്‍ കാണാം. ദ ഗോട്ട് ഒരു ആര്‍മി ചിത്രമാകാം എന്നതാണ് ഈ പോസ്റ്ററില്‍ നിന്നുള്ള സൂചന.

അത് അല്ലെങ്കില്‍ എന്തോ സര്‍പ്രൈസ് വരാനിരിക്കുന്ന എന്നാണ് പ്രേക്ഷകര്‍ പ്രതികരിക്കുന്നത്. ടൈം ട്രാവല്‍ ചിത്രമായാണ് ഗോട്ട് വരുന്നത്. ഇരട്ട വേഷത്തിലായിരിക്കും വിജയ് എത്തുകയെന്ന സൂചന നേരത്തേ പുറത്തുവന്ന പോസ്റ്ററുകള്‍ നല്‍കിയിരുന്നു.

അതേസമയം, ക്ലീന്‍ ഷേവ് ലുക്കില്‍ ആരാധകര്‍ക്ക് മുന്നിലെത്തുന്ന വിജയ്‌യുടെ വീഡിയോ ഏതാനും ദിവസങ്ങള്‍ക്ക് മുന്നേ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് ചിത്രത്തിന്റെ ഹൈപ്പ് കൂട്ടിയിട്ടുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം. സിദ്ധാര്‍ത്ഥ് നൂനി ഛായാഗ്രഹണവും വെങ്കട് രാജന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.

ജയറാം, മോഹന്‍, യോഗി ബാബു, വി.ടി.വി ഗണേഷ്, മീനാക്ഷി ചൗധരി, സ്‌നേഹ, ലൈല എന്നിവര്‍ക്കൊപ്പം വെങ്കട് പ്രഭു ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ വൈഭവ്, പ്രേംജി അമരന്‍, അരവിന്ദ്, അജയ് രാജ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ