തമിഴ് സിനിമാ പ്രേക്ഷകരുടെ കൂട്ടത്തില്‍ ഏറ്റവും അധികം ഫാന്‍ ഫൈറ്റ് നടക്കുന്നത് അജിത്ത്, വിജയ് ആരാധകര്‍ തമ്മിലാണ്. അതിനാല്‍ തന്നെ ഇരുതാരങ്ങളുടെയും സിനിമകള്‍ ഒരേ ദിവസം തിയേറ്ററിലെത്തുന്നു എന്ന വാര്‍ത്ത വലിയ ആവേശമാണ് ആരാധകരില്‍ ഉണ്ടാക്കുന്നത്. നീണ്ട ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അത്തരമൊരു അവസരം വിജയ്, അജിത്ത് ആരാധകര്‍ക്ക് ലഭിച്ചിരിക്കുന്നത്. വിജയ് നായകനാവുന്ന വാരിസ് പൊങ്കല്‍ റിലീസ് എത്തുമ്പോള്‍ അജിത്തിന്റെ തുനിവും റിലീസിനെത്തുകയാണ്.
തിയേറ്റര്‍ ക്ലാഷിന് മുമ്പ് തന്നെ ഇരുതാരങ്ങളുെടയും സിനിമകള്‍ തമ്മില്‍ മത്സരം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. പ്രീ ബിസിനസില്‍ വാരിസിനെ കടത്തി വെട്ടിയിരിക്കുകയാണ് തുനിവ്. തുനിവിന് 285 കോടിയുടെയും വാരിസിന് 195 കോടിയുമാണ് പ്രീ റിലീസ് ബിസിനസ് ആയി ലഭിച്ചത് എന്നാണ് സോണി പിക്‌ചേഴ്‌സ് തമിഴ് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.
ഉദയ്‌നിധി സ്റ്റാലിന്റെ റെഡ് ജിയാന്റ് മൂവീസ് ‘തുനിവ്’ വിതരണം ചെയ്യുമ്പോള്‍ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയാണ് ‘വാരിസ്’ അവതരിപ്പിക്കുന്നത്. എന്തായാലും രണ്ട് സിനിമകള്‍ക്കും തമിഴ്‌നാട്ടില്‍ ഒരേ സ്‌ക്രീന്‍ കൗണ്ടായിരിക്കും. ഉദയ്‌നിധി സ്റ്റാലിന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇരു താരങ്ങളുടെയും സിനിമകള്‍ തിയറ്ററുകളില്‍ തുല്യ എണ്ണം സ്‌ക്രീനുകളില്‍ എത്തുമ്പോള്‍ അത് ആഘോഷമായി മാറുമെന്നത് തീര്‍ച്ചയാണ്.
വിജയ്യുടെ കരിയറിലെ 66-ാമത്തെ സിനിമയാണ് വാരിസ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 26ന് പ്രഖ്യാപിച്ച പ്രോജക്റ്റ് ആണ് ഇത്. ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ വംശി പൈഡിപ്പള്ളി ഒരുക്കുന്ന ചിത്രം തമിഴിലും തെലുങ്കിലുമായാണ് ഒരുങ്ങുന്നത്. രശ്മിക മന്ദാന ആണ് വാരിസില്‍ നായിക. ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങി വലിയ താരനിരയും സിനിമയിലുണ്ട്. ടീസറോ, ട്രെയ്ലറോ മറ്റ് വിവരങ്ങളോ ഒന്നും ഇതുവരെ എത്തിയില്ലെങ്കിലും വാരിസിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
എച്ച് വിനോദ് ആണ് അജിത്ത് ചിത്രം തുനിവ് ഒരുക്കുന്നത്. നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ സിനിമകള്‍ക്കു ശേഷം അജിത്ത് കുമാര്‍-എച്ച് വിനോദ് കോംമ്പോ വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. മഞ്ജു വാര്യരാണ് അജിത്തിന്റെ നായികയായി എത്തുന്നത് എന്നത് മലയാളി പ്രേക്ഷകരിലും വലിയ കൗതുകം സൃഷ്ടിച്ചിട്ടുള്ള ഘടകമാണ്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന്‍ അജയ് എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സിനിമയുടെ ഒ.ടി.ടി റൈറ്റ്‌സ് നെറ്റ്ഫ്‌ളിക്‌സും സാറ്റലൈറ്റ് റൈറ്റ്‌സ് കലൈഞ്ജര്‍ ടിവിയുമാണ് സ്വന്തമാക്കിയത്.
Read more
നേരത്തെ വിജയ്‌യുടെയും അജിത്തിന്റെയും ജില്ല, വീരം എന്നീ സിനിമകളാണ് ക്ലാഷ് റിലീസ് ആയി തിയേറ്ററില്‍ എത്തിയത്. 2014ല്‍ ജനുവരി 10ന് ആണ് രണ്ട് സിനിമകളും തിയേറ്ററുകളില്‍ എത്തിയത്. വിജയ്‌ക്കൊപ്പം മോഹന്‍ലാലും ഒന്നിച്ച സിനിമയായിരുന്നു ജില്ല. നാല് സഹോദരന്‍മാരുടെ കഥയാണ് വീരം പറഞ്ഞത്. 45 കോടി ബജറ്റില്‍ ഒരുക്കിയ വീരം ബോക്‌സോഫീസില്‍ നിന്നും 130 കോടി കളക്ഷന്‍ ആയിരുന്നു നേടിയത്. എന്നാല്‍ 50 കോടി ബജറ്റില്‍ ഒരുക്കിയ ജില്ലയ്ക്ക് 85 കോടി മാത്രമാണ് നേടാനായത്. അതിനാല്‍ തന്നെ വലിയ ആവേശത്തോടെയാണ് വാരിസിനും തുവിനിവിനുമായി തമിഴകം കാത്തിരിക്കുന്നത്.