'കോടീശ്വരനായ രക്ഷകനോ?'; വിജയ് ചിത്രം വിമര്‍ശനങ്ങളില്‍ നിറയുമ്പോള്‍

കോടീശ്വരനായ ബിസിനസുകാരന്‍ ഗ്രാമം ദത്തെടുക്കാന്‍ വരുന്നതാണോ? അതോ ഗ്രാമം രക്ഷിക്കാന്‍ രക്ഷകന്‍ എത്തുന്നതാണോ? അല്ലെങ്കില്‍ ഒരു ‘കോടീശ്വരന്‍’ഗ്രാമത്തിലേക്ക് പോകുന്ന വഴി ലോറിയില്‍ അല്ലെങ്കില്‍ ട്രാക്ടറില്‍ ഗ്രാമത്തിലെ പിള്ളേരെ ഒക്കെ വെച്ച് പോകുന്ന പാട്ടിന്റെ സ്റ്റില്‍.. എന്നിങ്ങനെ ആയിരുന്നു വിജയ്‌യുടെ ‘വാരിസ്’ സിനിമയുടെ പോസ്റ്റര്‍ എത്തിയപ്പോള്‍ പലരും കളിയാക്കി കൊണ്ടിരുന്നത്. വാരിസിന്റെ സെക്കന്‍ഡ് ലുക്കില്‍ കണ്ടത് ഒരു ചുറ്റിക കൊണ്ട് നിരവധി പേരെ അടിച്ചൊതുക്കി ഇട്ടിരിക്കുന്ന വിജയ്‌യെയുമാണ്. ഇത് വീണ്ടും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു.

വിജയ്‌യുടെതായി അടുത്തിടെ പുറത്തിറങ്ങിയ മിക്ക സിനിമകളിലും ഒരുപാട് പേരെ ഒറ്റയ്ക്ക് ഇടിച്ച് തെറുപ്പിച്ച് ഗ്രാമത്തെ അല്ലെങ്കില്‍ ഒരു നാടിനെ തന്നെ രക്ഷിക്കുന്ന രക്ഷകനായാണ് താരം അവതരിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ വിജയ്‌യുടെ പുതിയ സിനിമ വരുമ്പോള്‍ പ്രേക്ഷകര്‍ അങ്ങനെ ചിന്തിച്ചതിലൊന്നും കുറ്റം പറയാനുമാവില്ല.

എന്നാല്‍ വിജയ് ആരാധകരെ സംബന്ധിച്ചിടത്തോളം വാരിസിന്റെ പോസ്റ്റര്‍ താരത്തിന്റെ മാസ് പടം വരുന്നു എന്ന സൂചന തന്നെയാണ് നല്‍കിയത്. വര്‍ഷത്തില്‍ ഒരിക്കല്‍ ആരാധകര്‍ എങ്ങനെയാണോ വിജയ്‌യെ കാണണം എന്ന് ആഗ്രഹിച്ചത് അതിനോട് 100% നീതി പുലര്‍ത്തിയിട്ടുണ്ട് പോസ്റ്ററുകളിലും കഴിഞ്ഞ ദിവസം പുറത്തുവിട്ട ഗാന രംഗത്തിലും.

2017ല്‍ എത്തിയ ‘ഭൈരവ’, ‘മെഴ്‌സല്‍’, 2018ല്‍ എത്തിയ ‘സര്‍ക്കാര്‍’, 2019ല്‍ റിലീസായ ‘ബിഗില്‍’, 2021ല്‍ എത്തിയ ‘മാസ്റ്റര്‍’, പിന്നെ ഈ വര്‍ഷം ഏപ്രിലില്‍ എത്തിയ ‘ബീസ്റ്റ്’ തുടങ്ങി വിജയ്‌യുടെതായി തുടര്‍ച്ചയായി എത്തിയ സിനിമകള്‍ എല്ലാം വിമര്‍ശിക്കപ്പെട്ടിരുന്നു. എല്ലാവരെയും രക്ഷിക്കുന്ന നായകന്‍ എന്ന ലേബലില്‍ മാത്രം വിജയ് സിനിമകള്‍ ഒതുങ്ങി പോവുന്നു എന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. എങ്കിലും തമിഴ് ജനതയ്ക്കും ഇങ്ങ് കേരളത്തിലെ ആരാധകര്‍ക്കും വിജയ് ചിത്രങ്ങളുടെ റിലീസ് ഉത്സവ പ്രതീതിയാണ്.

വിജയ്‌യുടെ കരിയറിലെ 66-ാമത്തെ സിനിമയാണ് വാരിസ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 26ന് പ്രഖ്യാപിച്ച പ്രോജക്റ്റ് ആണ് ഇത്. ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ വംശി പൈഡിപ്പള്ളി ഒരുക്കുന്ന ചിത്രം തമിഴിലും തെലുങ്കിലും ഒരേ സമയം ഒരുങ്ങുകയാണ്. മഹേഷ് ബാബു നായകനായ ‘മഹര്‍ഷി’ എന്ന സിനിമയിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് വംശി പൈഡിപ്പള്ളി. രശ്മിക മന്ദാന ആണ് വാരിസില്‍ നായിക. ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങി വലിയ താരനിരയും സിനിമയിലുണ്ട്. ടീസറോ, ട്രെയ്‌ലറോ മറ്റ് വിവരങ്ങളോ ഒന്നും ഇതുവരെ എത്തിയില്ലെങ്കിലും വാരിസിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

ഇന്ന് തമിഴിലെ സൂപ്പര്‍ ഹിറ്റ് സംവിധായകരില്‍ ഒരാളാണ് ലോകേഷ് കനകരാജ്. 2021ല്‍ ലോകേഷ്-വിജയ് കോംമ്പോയില്‍ മാസ്റ്റര്‍ എത്തിയപ്പോള്‍ ബോക്‌സോഫീസില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചെങ്കിലും സിനിമ വിമര്‍ശിക്കപ്പെട്ടിരുന്നു. തന്റെ രീതിയിലേക്ക് വിജയ് തിരക്കഥ മാറ്റി എന്ന തരത്തിലുള്ള വാര്‍ത്തകളും എത്തിയിരുന്നു. അതിനാല്‍ തന്നെ ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ ആണെങ്കിലും വിജയ് ആയതുകൊണ്ട് എന്തും സംഭവിക്കാം എന്നും ചില വിമര്‍ശകര്‍ പറയുന്നുണ്ട്.

വിമര്‍ശനങ്ങളോ പരിഹാസങ്ങളോ എത്ര തന്നെ വന്നാലും ആരാധകര്‍ക്കുള്ള വിഷ്വല്‍ ട്രീറ്റ് തന്നെയാകും വാരിസ് എന്നതില്‍ തര്‍ക്കമില്ല. അതേസമയം, പൊങ്കലിന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന സിനിമ മത്സരിക്കാന്‍ ഒരുങ്ങുന്നത് അജിത്തിന്റെ ‘തുനിവ്’ എന്ന ചിത്രത്തോടാണ്. പൊങ്കല്‍ റിലീസ് ആയി വിജയ്‌യുടെ വാരിസിനൊപ്പം അജിത്തിന്റെ തുനിവും എത്തുന്നു എന്നത് തമിഴ് സിനിമാവ്യവസായം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

Latest Stories

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍