ബംഗളൂരുവിലെ വിമാനത്താവളത്തില്‍ വിജയ് സേതുപതിയെ ആക്രമിച്ചെന്ന പ്രചാരണം വ്യാജം, യാഥാര്‍ത്ഥ്യം മറ്റൊന്ന്

തമിഴ് സിനിമാ താരം വിജയ് സേതുപതിക്ക് നേരെ ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ച് ആക്രമണമുണ്ടായതായി പ്രചാരണമുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം, താരത്തിന് നേരെയല്ല അദ്ദേഹത്തിന്റെ സഹായിക്ക് നേരെയാണ് ആക്രമണമുണ്ടായത് എന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടക്കുന്നത്. അജ്ഞാതനായ ഒരാള്‍ താരത്തിന്റെ പിന്നാലെ ഓടി വരികയും ചാടി തൊഴിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍, വിജയ് സേതുപതിക്കൊപ്പമുണ്ടായിരുന്ന ആളുകള്‍ ഇയാളെ പിടിച്ചു മാറ്റുന്നതും കാണാം. തുടര്‍ന്ന്, സുരക്ഷാ ജീവനക്കാര്‍ ഇയാളെ പിടിച്ച് മാറ്റുന്നതിന്റേയും വീഡിയോ ദൃശ്യത്തില്‍ വന്നിട്ടുണ്ട്.

താരത്തിന്റെ സഹായി അദ്ദേഹത്തിന് വേണ്ടി വഴിയൊരുക്കിയപ്പോള്‍ ആളുകളെ മാറ്റുന്നതിനിടയിലാണ് സംഭവം എന്നാണ് എയര്‍പോര്‍ട്ടിലെ പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘നടന്‍ വിജയ് സേതുപതിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് നടന് വഴിയൊരുക്കാന്‍ ഒരാളെ തള്ളിയപ്പോള്‍, ദേഷ്യത്തില്‍, ആ വ്യക്തി അയാളെ പിന്നില്‍ നിന്ന് ചവിട്ടി. ഒരു തര്‍ക്കമുണ്ടായെങ്കിലും കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല,” ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു.

സംഭവ സ്ഥലത്ത് വെച്ച് അല്‍പനേരത്തെ വാക്കുതര്‍ക്കമുണ്ടായെങ്കിലും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്ന് എയര്‍പോര്‍ട്ട് പൊലീസ് അറിയിച്ചു.

Latest Stories

ചേവായൂർ സംഘർഷം: കണ്ണൂരിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്തത് കോൺഗ്രസ്സ്

ഒറ്റ പഞ്ചിന് വേണ്ടിയോ ഈ തിരിച്ചുവരവ്? ബോക്സിങ് ഇതിഹസം മൈക്ക് ടൈസന് ജേക്ക് പോളിനോട് ഏകപക്ഷീയമായ തോൽവി

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ