ആക്ഷന്‍ രംഗങ്ങളിലൂടെ ത്രസിപ്പിക്കാന്‍ മക്കള്‍ സെല്‍വന്‍; സിന്ദുബാദിന്റെ കിടിലന്‍ ടീസര്‍

സീതാക്കാതിയ്ക്ക് ശേഷം വിജയ് സേതുപതി നായകനായെത്തുന്ന പുതിയ ചിത്രം സിന്ദുബാദിന്റെ ടീസര്‍ പുറത്തിറങ്ങി. ഒരു ആക്ഷന്‍ എന്റര്‍ടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇത് ശരിവെക്കുന്ന വിധത്തില്‍ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളുടെ അകമ്പടിയോടെയാണ് ടീസര്‍ എത്തിയിരിക്കുന്നത്. എസ്.യു. അരുണ്‍കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സിന്ദുബാദ്. പന്നിയാറും പദ്മിനിയും, സേതുപതി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തില്‍ അഞ്ജലിയാണ് നായിക. പേരന്‍പ് എന്ന മമ്മൂട്ടി ചിത്രത്തിനു ശേഷം അഞ്ജലിയുടേതായി പുറത്തിറങ്ങുന്ന ചിത്രമാണിത്. സേതുപതിയുടെ മകന്‍ സൂര്യയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മലേഷ്യയാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. രണ്ടു വര്‍ഷത്തോളമെടുത്താണ് സംവിധായകന്‍ സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കിയത്.

യുവന്‍ ശങ്കര്‍രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. വിജയ് കാര്‍ത്തിക്ക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച സിനിമയ്ക്ക് റൂബെന്‍ എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നു. വന്‍സന്‍ മൂവീസ്,കെ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ എസ് എന്‍ രാജരാജന്‍, ഷാന്‍ സുദര്‍ശന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest Stories

ജബൽപൂരിൽ വൈദികരെ ആക്രമിച്ച സംഭവം; കേസെടുത്ത് പൊലീസ്, ഭാരതീയ ന്യായ സംഹിത പ്രകാരം എഫ്‌ഐആർ

IPL 2025: സെഞ്ച്വറി അടിച്ച് ടീമിനെ തോളിലേറ്റിയ സഞ്ജു, അവസാനം വരെ പൊരുതിയ മത്സരം, എന്നാല്‍ പഞ്ചാബിനെതിരെ അന്ന് രാജസ്ഥാന്‌ സംഭവിച്ചത്.

RR UPDATES: അവനെ ആരും എഴുതിത്തള്ളരുത്, ശക്തനായി അയാൾ തിരിച്ചുവരും; സഹതാരത്തെ പുകഴ്ത്തി സഞ്ജു സാംസൺ

വിഷുവിനു മുന്നോടിയായി ഒരു ഗഡു ക്ഷേമ പെന്‍ഷന്‍കൂടി; 820 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍; 60 ലക്ഷത്തോളം പേര്‍ക്ക് പണം വീട്ടിലെത്തുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

മകന്‍ തെറ്റ് ചെയ്തിട്ടില്ല, അന്വേഷണത്തെ ഭയക്കുന്നുമില്ല..; ഇന്‍കം ടാക്‌സ് നോട്ടീസിനെതിരെ മല്ലിക സുകുമാരന്‍

വിഷുക്കാലത്തും നെല്‍കര്‍ഷകര്‍ പട്ടിണിയില്‍; കടം വാങ്ങാന്‍ സിബില്‍ സ്‌കോറുമില്ല; അവഗണന തുടര്‍ന്ന് സര്‍ക്കാര്‍

'ഞാൻ പുറത്തിറങ്ങുമ്പോൾ ഒരു മാധ്യമ പ്രവർത്തകൻ പോലും ഉണ്ടാവരുത്'; ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി സുരേഷ് ഗോപി

IPL 2025: നിന്റെ ശിക്ഷ എഴുതാൻ മിക്കവാറും നോട്ട്ബുക്ക് വേണ്ടിവരും, ദിഗ്‌വേഷ് രതിക്ക് വീണ്ടും പണി; ഇത്തവണ കടുത്തു

മധ്യപ്രദേശിന് പിന്നാലെ ഒഡിഷയിലും മലയാളി വൈദികന് മർദനം; പള്ളിയിൽ കയറി പൊലീസ് ക്രൂരമായി മർദിച്ചു, പണം കവർന്നു

MI VS LSG: ഈ പന്ത് മോന്റെ ഓരോ കോമഡി, ഗോയങ്കയുടെയും പന്തിന്റെയും കളികണ്ട് ചിരിനിര്‍ത്താതെ രോഹിത്, വീഡിയോ കാണാം