പ്രതിഫലം വാങ്ങിയിട്ടില്ല, പടം സൂപ്പര്‍ ഹിറ്റിലേക്ക്, കോടികള്‍ പിന്നിട്ട് വിജയ് സേതുപതിയുടെ 'മഹാരാജ'; കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്‌

തമിഴകത്ത് വന്‍ വിജയമായി മാറി വിജയ് സേതുപതി ചിത്രം ‘മഹാരാജ’. ചിത്രം 80 കോടിക്ക് മുകളില്‍ തിയേറ്ററുകളില്‍ നിന്നും നേടിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. 10 ദിവസത്തിനുള്ളിലാണ് ചിത്രം 80 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നും മാത്രം ചിത്രം 37 കോടിയോളം രൂപയാണ് നേടിയത്.

വിജയ് സേതുപതിയുടെ കരിയറിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സാണ് മഹാരാജയിലൂടെ കാഴ്ച്ച വച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇതിനിടെ സിനിമയ്ക്കായി നടന്‍ വാങ്ങിയ പ്രതിഫലവും ചര്‍ച്ചയാകുന്നുണ്ട്. 20 കോടിയാണ് സേതുപതിക്ക് ചിത്രത്തിനായി വാഗ്ദാനം ചെയ്തിരുന്ന പ്രതിഫലം.

എന്നാല്‍ ഇത് താരം വാങ്ങിയിട്ടില്ലെന്നും അഡ്വാന്‍സ് തുക മാത്രമാണ് കൈപറ്റിയിരിക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ടുകള്‍. നിഥിലന്‍ സ്വാമിനാഥന്‍ സംവിധാനം ചെയ്ത മഹാരാജ സസ്‌പെന്‍സ് ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങുന്ന ചിത്രമാണ്. പാഷന്‍ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറില്‍ സുദന്‍ സന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് ചിത്രം നിര്‍മ്മിച്ചത്.

അഭിരാമി, അരുള്‍ ദോസ്, മുനിഷ്‌കാന്ത്, ബോയ്‌സ് മണികണ്ഠന്‍, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗര്‍, പി എല്‍ തേനപ്പന്‍ എന്നിവരോടൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹന്‍ദാസ്, നട്ടി നടരാജ് എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

Latest Stories

നോക്കിലോ വാക്കിലോ തെറ്റായ രീതി പാടില്ല; സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

പിസ്തയുടെ തോട് തൊണ്ടയില്‍ കുടുങ്ങി; കാസര്‍ഗോഡ് രണ്ട് വയസുകാരന് ദാരുണാന്ത്യം

അയർലൻഡിനെതിരായ രണ്ടാം ഏകദിന മത്സരം; 116 റൺസിന്റെ വിജയം സ്വന്തമാക്കി ഇന്ത്യ

കായികതാരത്തെ ബലാത്സംഗത്തിനിരയാക്കിയ കേസ്; അറസ്റ്റിലായവരുടെ എണ്ണം 30; വിദേശത്തുള്ള പ്രതികള്‍ക്ക് ലുക്കൗട്ട് നോട്ടീസ്

ചാമ്പ്യന്‍സ് ട്രോഫി 2025: ഇംഗ്ലണ്ട് അടക്കം നാല് ടീമുകള്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു, തീരുമാനമാകാതെ കരുത്തന്മാര്‍

ഒരു ദിനം രണ്ട് പോരാട്ടങ്ങൾ; കേരള ബ്ലാസ്റ്റേഴ്‌സ് ഒഡിഷയോട് ഏറ്റുമുട്ടുമ്പോൾ മഞ്ഞപ്പട മാനേജ്‌മെന്റുമായി നേർക്കുനേർ

ജയ് ഷായ്ക്ക് പകരക്കാരനായി, ആരാണ് പുതിയ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ?

പിവി അന്‍വര്‍ രാജി സമര്‍പ്പിച്ചേക്കും; നാളെ തിരുവനന്തപുരത്ത് പ്രഖ്യാപനം

'ഡല്‍ഹി തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കാതെ ഇരിക്കാം, പകരം ഇത് ചെയ്യാന്‍ ധൈര്യം ഉണ്ടോ അമിത് ഷായ്ക്ക്'; വെല്ലുവിളിയുമായി അരവിന്ദ് കെജ്രിവാള്‍

പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ അപകടത്തില്‍പ്പെട്ട പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി; മൂന്ന് പേര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകള്‍