ഒടിടിയില്‍ തിളങ്ങി വിജയ്, ബീസ്റ്റിന് വന്‍ വരവേല്‍പ്പ്

വിജയ് പ്രധാനവേഷത്തിലെത്തിയ ‘ബീസ്റ്റ്’. തിയേറ്ററുകളില്‍ പ്രതീക്ഷകള്‍ക്കൊപ്പം ഉയരാന്‍ സാധിക്കാത്തിരുന്ന സിനിമ ഒടിടി റിലീസിന് പിന്നാലെ വലിയ നേട്ടം കൈവരിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.

16 രാജ്യങ്ങളില്‍ ചിത്രം ടോപ് ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ തമിഴ് ചിത്രമാണ് ബീസ്റ്റ്.മെയ് 11നാണ് ബീസ്റ്റ് നെറ്റ്ഫ്‌ലിക്‌സിലൂടെ ഒടിടി സ്ട്രീമിങ്ങ് ആരംഭിച്ചത്. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റം ചെയ്തു.

നെല്‍സണ്‍ ദിലീപ്കുമാറിന്റെ ‘ബീസ്റ്റ്’ കഴിഞ്ഞ ഏപ്രില്‍ 13 നാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. വിജയ് ഒരു റോ ഏജന്റായാണ് ചിത്രത്തിലെത്തുന്നത്. നിരവധി വിമര്‍ശനങ്ങള്‍ക്ക് ചിത്രം വിധേയമായെങ്കിലും അത് സിനിമയുടെ കളക്ഷനെ ബാധിച്ചില്ല.

250 കോടിയ്ക്ക് മുകളിലാണ് ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയത്. പൂജ ഹെഗ്ഡെയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. മലയാളി സാന്നിദ്ധ്യമായി ചിത്രത്തില്‍ ഷൈ ന്‍ ടോം ചാക്കോയും അപര്‍ണ്ണ ദാസും സിനിമയിലുണ്ട്. സണ്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിച്ചത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി