'അത് വിജയ്‌യുടെ തീരുമാനമാണ്.. തൃഷയ്‌ക്കൊപ്പമുള്ള ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ രാഷ്ട്രീയ എതിരാളികള്‍'

വിജയ്‌യും തൃഷയും ഒന്നിച്ചുള്ള യാത്രയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ എതിരാളികളെന്ന് ബിജെപി. നടി കീര്‍ത്തി സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ഈ മാസം 12ന് ഗോവയിലേക്ക് വിജയ്‌യും തൃഷയും ഒന്നിച്ചാണ് പോയത്. ഇരുവരും ഒന്നിച്ചെത്തിയതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പിന്നാലെ വിജയ്‌യുടെ ഭാര്യയുടെ പേര് വച്ച് സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്‌നും നടന്നിരുന്നു.

ജസ്റ്റിസ് ഫോര്‍ സംഗീത എന്ന ഹാഷ് ടാഗോടെ ആയിരുന്നു ക്യാംപെയന്‍. ഇതോടെയാണ് വിഷയത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ രംഗത്തെത്തിയത്. ഡിഎംകെയെ വിമര്‍ശിച്ചാണ് അണ്ണാമലൈ എത്തിയിരിക്കുന്നത്. സംസ്ഥാന പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം ഡിഎംകെയുടെ ഐടി വിംഗിന് വിജയ്‌യുടെയും തൃഷയുടെയും ദൃശ്യങ്ങള്‍ കൈമാറി.

കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് ഇത് സംബന്ധിച്ച പരാതി നല്‍കും. വിജയ്ക്കൊപ്പം ആര് വേണമെന്നുള്ളത് വിജയ്‌യുടെ തീരുമാനമാണ്. പ്രചരിക്കുന്ന ഫോട്ടോ ആര് പുറത്ത് വിട്ടു? ഇങ്ങനെ വരുന്നവരുടെ ഫോട്ടോ എടുക്കുന്നതാണോ സ്റ്റേറ്റ് ഇന്റലിജന്‍സിന്റെ ജോലി?

അദ്ദേഹം ബിജെപിക്ക് എതിരെയാണ് സംസാരിക്കുന്നതെങ്കിലും അയാളുടെ സ്വകാര്യ ജീവിതത്തില്‍ തലയിടാന്‍ ആര്‍ക്കും അവകാശമില്ല. ഇതാണോ നിങ്ങള്‍ കാണിക്കേണ്ട രാഷ്ട്രീയ സംസ്‌കാരം എന്നാണ് അണ്ണാമലൈ ചോദിക്കുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ വിജയ്‌യോ തമിഴക വെട്രി കഴകമോ തൃഷയോ നടന്റെ ഭാര്യ സംഗീതയോ പ്രതികരിച്ചിട്ടില്ല.

Latest Stories

നിയമലംഘനം നിരീക്ഷിക്കാൻ എ ഐ ക്യാമെറകൾ വീണ്ടും നിരത്തിലേക്ക്; ഇനി എവിടെയും പിടിവീഴും; പിന്നാലെ പോലീസ് നടപടി

എകെജി സെന്ററിലെത്തി രവി ഡിസി; എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി മടങ്ങി

വിടവാങ്ങൽ മത്സരം കിട്ടാതെ പടിയിറങ്ങിയ ഇന്ത്യൻ താരങ്ങൾ; പുതിയ ലിസ്റ്റിലേക്ക് രവിചന്ദ്രൻ അശ്വിനും

പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം; ഹര്‍ജിയുമായി ബിജെപി ഹൈക്കോടതിയില്‍

ചാമ്പ്യന്‍സ് ട്രോഫി 2025: 'ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഒരു സ്റ്റേഡിയം നിര്‍മ്മിക്കു'; വിചിത്ര നിര്‍ദ്ദേശവുമായി പാക് താരം

വനത്തില്‍ ഉപേക്ഷിച്ച നിലയില്‍ കാര്‍; കണ്ടെത്തിയത് 52 കിലോഗ്രാം സ്വര്‍ണവും 10 കോടി രൂപയും

"പടിയിറങ്ങുന്നതിന് മുൻപ് എന്റെ അവസാനത്തെ ആഗ്രഹം നേടാൻ എനിക്ക് സാധിച്ചില്ല"; രവിചന്ദ്രൻ അശ്വിന്റെ വാക്കുകൾ വൈറൽ

'എടാ മോനെ സൂപ്പറല്ലെ?'; സഞ്ജുവിനെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്കന്‍ താരം

ഇനി മറ്റൊരു സിനിമ ചെയ്യില്ല.. ഇങ്ങനൊരു ത്രീഡി സിനിമ വേറൊരു നടനും 40 വര്‍ഷത്തിനിടെ ചെയ്തിട്ടുണ്ടാവില്ല: മോഹന്‍ലാല്‍

ഭാര്യയെ വെട്ടിക്കൊന്ന് മൃതദേഹം കഷണങ്ങളാക്കി ഭർത്താവ്; ബാഗിലിട്ട് കഴുകി കൊണ്ടുവരുന്നതിനിടെ പിടികൂടി പൊലീസ്