ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കുമായി വിജയ്; 'ദളപതി 68' ഈ സിനിമയുടെ റീമേക്ക്! ചര്‍ച്ചയാകുന്നു

‘ലിയോ’ സിനിമയുടെ വന്‍ വിജയത്തിന് ശേഷം അടുത്ത ചിത്രത്തിന്റെ തിരക്കിലാണ് വിജയ്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ദളപതി 68ന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഷൂട്ടിംഗിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വിജയ് തായ്‌ലന്‍ഡിലേക്ക് പോയിരുന്നു. ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ദളപതി 68 ഒരു ഹോളിവുഡ് ചിത്രത്തിന്റെ റീമേക്ക് ആണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 2012ല്‍ പുറത്തിറങ്ങിയ ‘ലൂപ്പര്‍’ എന്ന ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന്റെ റീമേക്കാണ് ദളപതി 68 എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സിനിമയുടെ പ്രധാന കഥ മാത്രം സ്വീകരിച്ച് അതില്‍ മാറ്റങ്ങളോടെയാകും വെങ്കട് പ്രഭു സിനിമ ഒരുക്കുക എന്നാണ് റിപ്പോര്‍ട്ട്. സിനിമയില്‍ വിജയ് ഡബിള്‍ റോളിലെത്തുമെന്നും സൂചനകളുണ്ട്. ഭാവി കാലത്തിലേക്ക് സഞ്ചരിച്ച് കൊലപാതകങ്ങള്‍ നടത്തുന്ന ഒരു വാടക കൊലയാളിയുടെ പശ്ചാത്തലത്തിലാണ് ലൂപ്പര്‍ കഥ പറഞ്ഞത്.

പ്രഭു ദേവ, പ്രശാന്ത്, ലൈല, മോഹന്‍, ജയറാം, മീനാക്ഷി ചൗധരി, അജ്മല്‍ അമീര്‍, യോഗി ബാബു, വിടിവി ഗണേശ്, വൈഭവ്, പ്രേംജി, അരവിന്ദ് ആകാശ്, അജയ് രാജ് തുടങ്ങി വലിയ താരനിര ദളപതി 68ന്റെ ഭാഗമാണ്. യുവന്‍ ശങ്കര്‍ രാജ സിനിമയ്ക്ക് സംഗീതമൊരുക്കും.

അതേസമയം, ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ലിയോ ‘എ ഹിസ്റ്ററി ഓഫ് വയലന്‍സ്’ എന്ന സിനിമയ്ക്കുള്ള ആദരമായാണ് എത്തിയത്. ഹിസ്റ്ററി ഓഫ് വയന്‍സിനുള്ള ആദരമാണ് ചിത്രം എന്നാണ് ലിയോ ടൈറ്റില്‍ കാര്‍ഡിന് മുന്നില്‍ എഴുതിയിരുന്നത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി