'ഒരു ഫ്രീക്കനും പെണ്ണും'; 'ചെത്ത്' ലുക്കില്‍ മഡോണയോടൊപ്പം ബുള്ളറ്റില്‍ വിജയ രാഘവന്‍

തകര്‍പ്പന്‍ മേക്കോവറിലെത്തി സിനിമാ പ്രേമികളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് നടന്‍ വിജയരാഘവന്‍. പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന “ബ്രദേഴ്‌സ് ഡേ” എന്ന ചിത്രത്തിലാണ് വിജയരാഘവന്‍ തകര്‍പ്പന്‍ മേക്കോവറിലെത്തുന്നത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നു പുറത്തു വന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ടിഷര്‍ട്ടും കൂളിംഗ് ഗ്ലാസും ജീന്‍സും ധരിച്ച് ചുള്ളന്‍ ലുക്കിലായിരുന്നു വിജയരാഘവന്‍. ഇപ്പോഴിതാ വിജയരാഘവന്റെ ചെത്ത് ലുക്കിലുള്ള പോസ്റ്ററും പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

ടിഷര്‍ട്ടും കൂളിംഗ് ഗ്ലാസും ജീന്‍സും ധരിച്ച് നടി മഡോണയോടൊപ്പം ബുള്ളറ്റില്‍ പോകുന്ന വിജയരാഘവനാണ് പോസ്റ്ററില്‍. “ഒരു ഫ്രീക്കനും പെണ്ണും”എന്ന തലക്കെട്ടോടെ നടന്‍ പൃഥ്വിരാജാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ഈ പോസ്റ്ററിനും മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രത്തില്‍ വമ്പന്‍ താര നിര തന്നെ അണിനിരക്കുന്നുണ്ട്.

ഷാജോണ്‍ തന്നെയാണ് ഈ ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ഈ വര്‍ഷം ഓണം റിലീസ് ആയി എത്തിക്കാന്‍ പ്ലാന്‍ ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അതിന്റെ അവസാന ഘട്ടത്തില്‍ ആണ്. ഒരു ആക്ഷന്‍ കോമഡി എന്റെര്‍ടെയ്നര്‍ ആയിരിക്കും ബ്രദേഴ്‌സ് ഡേ എന്നാണ് സൂചന. ഈ ചിത്രത്തിന്റേതായി ഇതുവരെ പുറത്തു വന്നിട്ടുള്ള പോസ്റ്ററുകള്‍ എല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. ഐശ്വര്യ ലക്ഷ്മി, മഡോണ സെബാസ്റ്റ്യ‍ന്‍ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന