തിരുവനന്തപുരം ചാല മാർക്കറ്റിൽ ആഭരണക്കട നടത്തിയ വിജയകാന്ത്; വിടവാങ്ങിയത് ജനങ്ങളുടെ ക്യാപ്റ്റൻ

അന്തരിച്ച നടനും രാഷ്ട്രീയ നേതാവുമായ നടൻ വിജയകാന്തിന്റെ വേർപാടിലാണ് തമിഴ് സിനിമലോകം. തന്റെ സിനിമ ജീവിതത്തിന്റെ തുടക്കക്കാലത്ത് മലയാള സിനിമകളിലും വിജയകാന്ത് അവസരം ചോദിച്ച് അലഞ്ഞിരുന്നു. എന്നാൽ അന്ന് മലയാള സിനിമയിൽ വിജയകാന്തിന് അവസരങ്ങൾ ലഭിച്ചിരുന്നില്ല. പക്ഷേ കേരളവുമായി വിജയകാന്തിന് മറ്റൊരു ബന്ധമുണ്ട്.

സിനിമായിലേക്കെത്തും മുൻപ് തിരുവനന്തപുരത്തെ ചാല മാർക്കറ്റിൽ ഫാൻസി ആഭരണങ്ങളുടെ കട നടത്തിയിരുന്നു വിജയകാന്ത്. അദ്ദേഹത്തിന്റെ ബാല്യകാല സുഹൃത്ത് സുന്ദരരാജന്റെ സഹോദരി മുത്തുലക്ഷ്മി താമസിച്ചിരുന്നത് ചാലയിലായിരുന്നു. മുത്തുലക്ഷ്മിയും ഭർത്താവും ഗോൾഡ് കവറിങ് ആഭരങ്ങൾ വിൽക്കുന്ന കട നടത്തിയിരുന്നു.

ഭർത്താവിന്റെ മരണശേഷം കട നടത്താൻ മുത്തുലക്ഷ്മി പ്രതിസന്ധിയിലായപ്പോഴാണ് വിജയകാന്ത് കട ഏറ്റെടുത്ത് നടത്തുന്നത്. ജ്യോതി ജ്വല്ലറി മാര്‍ട്ട് എന്നായിരുന്നു ആ കടയുടെ പേര്. ഒരു ഉപജീവനമെന്ന നിലക്ക് കുറച്ചുകാലം വിജയകാന്ത് ആ കടയുമായി മുന്നോട്ട് പോയി. പിന്നീട് സിനിമ മോഹവുമായി ചെന്നൈയിലേക്ക് തിരിച്ചുപോയ വിജയകാന്തിന് കട വിൽക്കേണ്ടി വന്നു. തമിഴ് സിനിമയിൽ ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് വിജയകാന്ത് തന്റെ സ്ഥാനം സൃഷ്ടിച്ചെടുത്തത്.

1979ല്‍ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ എന്ന ചിത്രമാണ് വിജയകാന്തിന്റെ ആദ്യ സിനിമ. 1980ല്‍ പുറത്തിറങ്ങിയ ദൂരത്ത് ഇടി മുഴക്കം എന്ന സിനിമയാണ് വിജയകാന്തിന് തമിഴ് സിനിമയില്‍ ബ്രേക്ക് നല്‍കിയത്. പിന്നീടെത്തിയ എസ്.എ ചന്ദ്രശേഖറിന്റെ സട്ടം ഒരു ഇരുട്ടറൈ എന്ന സിനിമയും വിജയകാന്തിന്റെ കരിയറിലെ മികച്ച ചിത്രമായിരുന്നു. 1984ല്‍ വിജയകാന്തിന്റെ 18 ചിത്രങ്ങളാണ് പുറത്തിറങ്ങിയത്.

ഇന്നലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു
വിജയകാന്തിന്റെ അന്ത്യം. ന്യൂമോണിയ ബാധിതനായിരുന്ന അദ്ദേഹത്തെ കോവിഡും ബാധിച്ചിരുന്നു. മെഡിക്കൽ ബുറ്റളിനിലൂടെ ആശുപത്രി അധികൃതരാണ് മരണവിവരം അറിയിച്ചത്.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ