മിന്നല്‍മുരളി ടൊവീനോയ്ക്ക് ഗുണം ചെയ്തില്ലല്ലോ, പടങ്ങള്‍ ഒടിടിയില്‍ റിലീസ് ചെയ്താല്‍ താരപരിവേഷം പോകും: വീണ്ടും വിജയകുമാര്‍

ടൊവിനോ ചിത്രം മിന്നല്‍ മുരളി ഒടിടിയില്‍ റിലീസ് ചെയ്തത് നടന്‍ ടൊവിനോ തോമസിന് ഗുണം ചെയ്തില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. ചിത്രങ്ങള്‍ ഒടിടി റിലീസ് ചെയ്യുന്നതിനെതിരേ കടുത്ത വിമര്‍ശനമുന്നയിച്ചിരിക്കുകയാണ് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍. താരങ്ങള്‍ ഒടിടിയിലാണ് തങ്ങളുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതെങ്കില്‍ അവരുടെ താരപരിവേഷം അധികം വൈകാതെ ഇല്ലാതാകുമെന്ന് വിജയകുമാര്‍ പറഞ്ഞു.

സൂര്യയെയും ടൊവിനോ തോമസിനെയും ഉദാഹരണമായി ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. സൂര്യയുടെ ജയ് ഭീമും ടൊവിനോയുടെ മിന്നല്‍ മുരളിയും മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രങ്ങളാണ്. എന്നാല്‍, ഈ രണ്ടു ചിത്രങ്ങളും ഒടിടിയിലാണ് പുറത്തിറങ്ങിയത്. സൂര്യയുടെ ഏറ്റവും നല്ല പടം വന്നിട്ട് പോലും തിയേറ്ററിലേക്ക് ജനം വന്നില്ല.

ടൊവിനോ തോമസ് അയാളുടെ കരിയറില്‍ ഏറ്റവും കൂടുതല്‍ ഹാര്‍ഡ് വര്‍ക്ക് ചെയ്ത പടമാണ് മിന്നല്‍ മുരളി. ആ പടം കൊണ്ട് ആ നടന് എന്തെങ്കിലും നേട്ടമുണ്ടായെന്ന് നിങ്ങള്‍ക്ക് തോന്നുണ്ടോ? എന്നും അദ്ദേഹം ചോദിച്ചു.

‘ഏതൊരു നടന്റെ സിനിമയും തുടര്‍ച്ചയായി ഒടിടിയില്‍ റിലീസ് ചെയ്താല്‍ അവര്‍ പ്രേക്ഷകരുടെ ഹൃദയത്തില്‍ നിന്നും നീക്കം ചെയ്യപ്പെടുമെന്ന് താരങ്ങള്‍ മനസ്സിലാക്കണം. ഓരോരുത്തരും ഇപ്പോള്‍ അത് മനസിലാക്കി വരുന്നുണ്ട്’- വിജയകുമാര്‍ പറഞ്ഞു. മിന്നല്‍ മുരളി തിയറ്ററില്‍ റിലീസ് ചെയ്തിരുന്നെങ്കില്‍ നാരദന് ഈ ദുരനുഭവം ഉണ്ടാകില്ലായിരുന്നുവെന്നും വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ