ബിഗിലിലെ വിജയ്‌യുടെ ലുക്കിന് പ്രചോദനം സുശാന്ത് സിംഗ് രജ്പുത്: വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ്

കഴിഞ്ഞ മാസം 14-ന് ആണ് സുശാന്ത് സിംഗ് രജ്പുത് മരിച്ചത്. ഇതോടെ ബോളിവുഡില്‍ സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചര്‍ച്ചകളും വിമര്‍ശനങ്ങളുമാണ് ഉയര്‍ന്നത്. ദളപതി വിജയ് വേഷമിട്ട “ബിഗില്‍” ചിത്രത്തിനും സുശാന്തുമായി ഒരു ബന്ധമുണ്ട്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ അര്‍ച്ചന കുലപതിയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ബിഗിലില്‍ വിജയ്‌യുടെ അച്ഛന്‍ കഥാപാത്രമായ രായപ്പന്റെ ലുക്ക് സുശാന്ത് അഭിനയിച്ച “ചിച്ചോരെ” എന്ന ബോളിവുഡ് ചിത്രത്തിലെ അദ്ദേഹത്തിന്റെ വയസ്സായ ഗെറ്റപ്പില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കിയതാണ് എന്ന് അര്‍ച്ചന പറയുന്നു. രായപ്പന്‍ എന്ന കഥാപാത്രമായി മറ്റേതെങ്കിലും സീനിയര്‍ നടന്മാരെ കൊണ്ടു വരാനാണ് തീരുമാനിച്ചിരുന്നത്. വിജയ്‌യെ വയസ്സായ ഒരു കഥാപാത്രമാക്കി മാറ്റാന്‍ കഴിയുമോയെന്ന് സംശയമായിരുന്നു എന്ന് അര്‍ച്ചന പറയുന്നു.

എന്നാല്‍ ചിച്ചൊരെയില്‍ സുശാന്ത് പ്രായമായ കഥാപാത്രമായി വന്നത് കണ്ടപ്പോള്‍ ആ ലുക്കില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് ഒരു സ്‌കെച്ച് തയ്യാറാക്കുകയും അത് വിജയ്‌യെ കാണിച്ചു. ഇതോടെ ആ കഥാപാത്രം കൂടി ചെയ്യാന്‍ വിജയ് തയ്യാറാവുകയായിരുന്നു എന്നും അര്‍ച്ചന പറഞ്ഞു.

Latest Stories

വിദ്യാര്‍ത്ഥിനികള്‍ പീച്ചി ഡാം റിസര്‍വോയറില്‍ വീണ സംഭവം; ചികിത്സയിലിരിക്കെ ഒരാള്‍ക്ക് കൂടി ദാരുണാന്ത്യം

നിറമില്ല, ഇംഗ്ലീഷ് സംസാരിക്കാനും അറിയില്ല; ഭര്‍ത്താവിന്റെ നിരന്തര പീഡനത്തനൊടുവില്‍ യുവതിയുടെ ആത്മഹത്യ

വിദ്യാര്‍ത്ഥികളെക്കൊണ്ട് ശൗചാലയം വൃത്തിയാക്കിയ സംഭവം; പ്രധാനധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

നാല് കുഞ്ഞുങ്ങളെ കനാലിലേക്കെറിഞ്ഞ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

എല്ലാവര്‍ക്കും ജാമ്യം വേണം; ജാമ്യം ലഭിച്ചിട്ടും ജയിലില്‍ നിന്ന് പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂര്‍

എന്താണ് കോഹ്‌ലി ഇത് ഇത്രയും പണം കൊടുത്തിട്ട് ഇമ്മാതിരി ഭക്ഷണമോ, കൊല വിലയും ദുരന്ത ഫുഡും; എക്‌സിലെ കുറിപ്പ് വൈറൽ

'കോവിഡ് ഇന്ത്യന്‍ സര്‍ക്കാരിലെ വിശ്വാസം തകര്‍ത്തു, ഭരണകക്ഷി വന്‍ പരാജയമേറ്റുവാങ്ങി'; സക്കര്‍ബര്‍ഗിന്റെ പരാമര്‍ശത്തില്‍ മെറ്റയ്ക്ക് പാര്‍ലമെന്ററി സമിതി സമന്‍സ് അയക്കുമെന്ന് ബിജെപി എംപി

വയനാട് ഉരുൾപൊട്ടൽ: കാണാതായവരെ മരിച്ചതായി പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനം

കുംഭ മേളയ്ക്കിടെ കുഴഞ്ഞുവീണ് സ്റ്റീവ് ജോബ്സിന്റെ ഭാര്യ

റിയാക്ട് ചെയ്യണോ എന്ന് ചിന്തിച്ച് പരസ്‌പരം നോക്കും; എന്തിനാണത്? നിത്യ മേനോൻ