ആരാധകര്‍ കാത്തിരുന്ന ആ ചിത്രം പുറത്ത്; നിമിഷനേരം കൊണ്ട് വൈറല്‍

ആദായനികുതി ഉദ്യോഗസ്ഥരുടെ പരിശോധനയെ തുടര്‍ന്നുണ്ടായ ബഹളങ്ങള്‍ക്ക് ശേഷം ലൊക്കേഷനിലെത്തിയ വിജയ്ക്ക് വമ്പന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണത്തിനായി എത്തിയ വിജയ് തന്റെ കാരവാനിന് മുകളില്‍ കയറി ആരാധകര്‍ക്കു നേരെ കൈവീശുന്നതും സെല്‍ഫികള്‍ പകര്‍ത്തുന്നതുമായ വീഡിയോയാണ് വൈറലായത്. ഇപ്പോഴിതാ കാരവാന് മുകളില്‍ നിന്ന് വിജയ് പകര്‍ത്തിയ സെല്‍ഫി പുറത്തു വന്നിരിക്കുകയാണ്. വിജയ് തന്നെയാണ് നന്ദി അറിയിച്ചു കൊണ്ട് ചിത്രം പങ്കുവെച്ചത്. നിമിഷനേരം കൊണ്ടാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഈ ചിത്രം മലയാള സിനിമ താരങ്ങളടക്കം നിരവധി പേരാണ് പങ്കുവെച്ചിരിക്കുന്നത്.

മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു താരത്തെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോയത്. “ബിഗില്‍” സിനിമയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായായിരുന്നു നടപടി. വിജയിനെ വീണ്ടും ചോദ്യം ചെയ്യാനും നീക്കമുണ്ട്. മൂന്നു ദിവസത്തിനകം ഹാജരാകാന്‍ ആവശ്യപ്പെട്ട് വിജയ്ക്ക് ആദായനികുതി വകുപ്പ് നോട്ടിസ് നല്‍കിയിട്ടുണ്ട്.

പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിജയ് യുടെ രാഷ്ട്രീയപ്രവേശനം ഉറപ്പിച്ചിരിക്കുകയാണ് ആരാധകര്‍. ബി.ജെ.പി.ക്ക് തിരിച്ചടി കൊടുക്കാന്‍ ദളപതി രാഷ്ട്രീയത്തിലേക്ക് എന്ന പ്രചാരണം സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്. മകന്‍ രാഷ്ട്രീയത്തില്‍ വരാനുള്ള സാദ്ധ്യതയുണ്ടെന്ന് വിജയ് യുടെ അച്ഛനും നിര്‍മ്മാതാവമായ എസ്.എ. ചന്ദ്രശേഖര്‍ നേരത്തെ പറഞ്ഞിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ