കട്ടപ്പനയിലെ ഹൃതിക് റോഷന് എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെ ശ്രദ്ധേയരായ വിഷ്ണു ഉണ്ണികൃഷ്ണന്- ധര്മജന് ടീം വീണ്ടും ഒരുമിക്കുന്ന വികട കുമാരന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററെത്തി. ചിത്രത്തിന്റെ സംവിധായകന് ബോബന് സാമുവല്‍ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. റോമന്‍സ് ടീം, കട്ടപ്പനയിലെ ഋതിക് റോഷന് കോമ്പോ എന്നിവ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
https://www.facebook.com/photo.php?fbid=1623937654318424&set=a.186035091442028.42848.100001066163158&type=3&theater
റോമന്‍സിന്റെ സംവിധായകന് ബോബന് സാമുവല്‍- തിരക്കഥ ഒരുക്കിയ വൈ വി രാജേഷ് ചാന്ദ് വി ക്രീയേഷന്സിന്റെ ബാനറില്‍ റോമന്‍സ് നിര്‍മ്മിച്ച അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന് എന്നിവരാണ് ഇപ്പോള്‍ ഈ പുതിയ കംപ്ളീറ്റ് എന്റെര്‍ടെയ്നറുമായി എത്തുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ദൃശ്യങ്ങള്‍ ഒരുക്കുന്ന വികടകുമാരനില്‍ ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് രാഹുല്‍ രാജ് സംഗീത സംവിധാനം നിര്‍വ്വഹിക്കും
Read more
.ദീപു ജോസഫാണ് ഈ ചിത്രത്തിന്റെ എഡിറ്റര്‍.സലിം കുമാര്‍, ഇന്ദ്രന്‍സ്, ബൈജുമഹേഷ്, സുനില്‍ സുഗത, ഷാജു ശ്രീധര്‍, കലാഭവന്‍ ഹനീഫ്, കക്കരവി, ജിനു ഏബ്രഹാം, , ബോസ് വെങ്കിട്ട്, ദേവിക നമ്പ്യാര്‍, സീമാ ജി നായര്‍, ശ്രീലക്ഷ്മി ഗീതാനന്ദ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. പുനലൂര്‍, തെങ്കാശി, വേളാങ്കണ്ണി, എറണാകുളം എന്നിവിടങ്ങളിലാണ് വികടകുമാരന് ചിത്രീകരണം പൂര്‍ത്തീകരിച്ചത്.