ബാഹുബലിയുടെ റെക്കോര്‍ഡ് ഇനി പഴങ്കഥ, ബോക്‌സോഫീസില്‍ വിക്രത്തിന്റെ തേരോട്ടം

സര്‍വ്വ റെക്കോര്‍ഡുകളെയും കടപുഴക്കി മുന്നേറുകയാണ് കമല്‍ഹാസന്‍ ചിത്രം വിക്രം. തമിഴ്നാട് ബോക്സ് ഓഫീസില്‍ 150 കോടിക്ക് മുകളില്‍ ‘വിക്രം’ കളക്ട് ചെയ്തു കഴിഞ്ഞു. ഇതോടെ ‘ബാഹുബലി; ദ കണ്‍ക്ലൂഷന്‍’ എന്ന ചിത്രം സൃഷ്ടിച്ച റെക്കോര്‍ഡാണ് വിക്രം മറികടന്നിരിക്കുന്നത്.

146 കോടിയാണ് ‘ബാഹുബലി’യുടെ തമിഴ്നാട് ബോക്സ് ഓഫീസ് കളക്ഷന്‍. ആഗോളതലത്തില്‍ 315 കോടിക്ക് മുകളില്‍ സിനിമ സ്വന്തമാക്കി കഴിഞ്ഞു. റിലീസിന് മുന്നേ തന്നെ ഈ ചിത്രം 200 കോടി ക്ലബ്ബില്‍ കയറിയിരുന്നു. ഒടിടി, സാറ്റ്ലൈറ്റ് റൈറ്റ് വഴിയാണ് ചിത്രം 200 കോടി സ്വന്തമാക്കിയത്.

ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രം ജൂണ്‍ മൂന്നിനാണ് തിയേറ്ററുകളില്‍ എത്തിയത്. ലോകേഷിനൊപ്പം രത്നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ ഒരുക്കിയത്. സൂര്യയും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു. ഗിരീഷ് ഗംഗാധരന്‍ ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം ഒരുക്കിയത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് ‘വിക്രം’ നിര്‍മ്മിച്ചത്.

കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. 35 കോടിയാണ് ചിത്രം കേരളത്തില്‍ നിന്ന് ഇതുവരെ നേടിയ വരുമാനം. കേരളത്തില്‍ നിന്ന് ഏറ്റവും അധികം കളക്ഷന്‍ നേടിയ തമിഴ് ചിത്രം എന്ന റെക്കോര്‍ഡും ‘വിക്രം’ സ്വന്തമാക്കിയിട്ടുണ്ട്.

Latest Stories

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം