ചിലരുടെ വേദനകള്‍ ചിലര്‍ക്ക് വിനോദമാണ്, പണം കണ്ട് പ്രണയിക്കുന്ന ആളല്ല അവര്‍; സുസ്മിതയെ ട്രോളുന്നവര്‍ക്ക് എതിരെ മുന്‍കാമുകന്‍

നടി സുസ്മിത സെന്നുമായി താന്‍ പ്രണയത്തിലാണെന്ന് ലളിത് മോദി പ്രഖ്യാപിച്ചതിന് പിന്നാലെ നടിക്കെതിരെ വലിയ ട്രോളുകളാണ് ഉയര്‍ന്നത്. പണം മാത്രം നോക്കിയാണ് നടി ഡേറ്റ് ചെയ്യുന്നതെന്ന വിമര്‍ശനമാണ് പലരും ഉയര്‍ത്തിയത്. ഇപ്പോഴിതാ നടിക്കെതിരെ ഉയര്‍ന്ന അത്തരം വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് നടിയുടെ മുന്‍കാമുകനും നിര്‍മ്മാതാവുമായ വിക്രം ഭട്ട്.

‘സുസ്മിത പണം തേടിയല്ല മറിച്ച് സ്‌നേഹം തേടി പോകുന്നയാളാണ്. മറ്റുള്ളവരുടെ ജീവിതത്തില്‍ തമാശ കണ്ടെത്തുക എന്നത് ചിലര്‍ക്ക് ഒരു വിനോദമാണ്. ചിലരുടെ വേദനകള്‍ മറ്റു ചിലര്‍ക്ക് വിനോദമാണ്. കരീന കപൂര്‍ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചപ്പോള്‍ അവര്‍ക്ക് നേരെയും ട്രോളുകള്‍ ഉയര്‍ന്നിരുന്നു.

ഒരു സെലിബ്രിറ്റി ആണെങ്കില്‍, നിങ്ങളുടെ തീരുമാനങ്ങള്‍ ചിലര്‍ക്ക് തമാശയായി തോന്നുകയാണെങ്കില്‍, അവര്‍ ട്രോളാന്‍ തുടങ്ങുമെന്ന് ഞാന്‍ കരുതുന്നു’ വിക്രം ഭട്ട് പറഞ്ഞു. ‘ഗുലാം എന്ന സിനിമ ചെയ്യുമ്പോള്‍ എന്റെ കയ്യില്‍ പണമില്ലായിരുന്നു. എന്നെ ആദ്യമായി യുഎസിലേക്ക് കൊണ്ടുപോയത് സുസ്മിതയാണ്, അവര്‍ എന്റെ യാത്രയ്ക്ക് പണം നല്‍കിയത് ഞാന്‍ മറക്കില്ല.

ഞങ്ങള്‍ ലോസ് ഏഞ്ചല്‍സില്‍ എത്തിയപ്പോള്‍ ഒരു ലിമോസിന്‍ ഉണ്ടായിരുന്നു, ഞാന്‍ അത്ഭുതപ്പെട്ടു. യുഎസിലേക്കുള്ള എന്റെ വരവ് പ്രത്യേകതയുള്ളതാകണം എന്ന് ആഗ്രഹിക്കുന്നുവെന്ന് സുസ്മിത പറഞ്ഞു’ അദ്ദേഹം ഓര്‍ക്കുന്നു.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ