വിക്രം പൃഥ്വിരാജിനെ നിലംതൊടാന്‍ അനുവദിച്ചില്ല; കീഴടക്കുമോ തെന്നിന്ത്യന്‍ സിനിമ, ആശങ്കയോടെ ബോളിവുഡ്

അക്ഷയ് കുമാര്‍ ചിത്രം പൃഥ്വിരാജിന് തിരിച്ചടി നല്‍കി ബോക്‌സോഫീസില്‍ കുതിച്ചുകയറി കമലിന്റെ വിക്രം. തെന്നിന്ത്യന്‍ ചിത്രങ്ങളുടെ തുടര്‍ച്ചയായ വിജയം ബോളിവുഡിനെ ബാധിക്കുന്നുവെന്ന ചര്‍ച്ചകള്‍ക്ക് ഇതോടെ വീണ്ടും ജീവന്‍ വെച്ചിരിക്കുകയാണ് ജൂണ്‍ മൂന്നിന് തിയേറ്ററുകളില്‍ എത്തിയ ‘വിക്രം’ ആദ്യ ദിനം തന്നെ നേടിയത് 34 കോടി രൂപയാണ്.

അക്ഷയ് കുമാറിന്റെ പൃഥ്വിരാജിന് ആദ്യ ദിനത്തില്‍ 10 കോടി മാത്രമാണ് നേടാനായത്. ചിത്രങ്ങള്‍ എത്തി രണ്ട് ദിവസം പിന്നിടുമ്പോള്‍ 65 കോടിയാണ് വിക്രമിന്റെ ഇത് വരെയുള്ള കളക്ഷന്‍. എന്നാല്‍ പൃഥ്വിരാജിന്റെ കളക്ഷന്‍ 23 കോടി മാത്രമാണ്. മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പറയുന്ന ‘മേജറും’ പൃഥ്വിരാജിന് തിരിച്ചടിയായെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇന്ത്യയില്‍ 4,500 ഓളം സ്‌ക്രീനുകളിലാണ് പൃഥ്വിരാജ് റിലീസ് ചെയ്തത്. ആഗോള തലത്തില്‍ 6,000 സ്‌ക്രീനുകളിലായാണ് വിക്രത്തിന്റെ പ്രദര്‍ശനം. ഇന്ത്യയില്‍ 2,500 ഓളം തിയേറ്ററുകളിലാണ് മേജര്‍ പ്രദര്‍ശനത്തിന് എത്തിയത്.

കെജിഎഫ്2, ആര്‍ ആര്‍, പുഷ്പ തുടങ്ങിയ തെന്നിന്ത്യന്‍ ചിത്രങ്ങളുടെ തുടര്‍ച്ചയായ അമ്പരപ്പിക്കുന്ന വിജയം ബോളിവുഡിനെ ബാധിച്ചിട്ടുണ്ടെന്ന ചര്‍ച്ചകള്‍ സജീവമാണ്. തെലുങ്ക്, കന്നഡ സിനുമകള്‍ ബോളിവുഡിനെ കൊവിഡ് പോലെ ബാധിക്കുന്നതായി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ പറഞ്ഞിരുന്നു.

Latest Stories

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ