കമല്‍ഹാസന്‍ നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം ബോക്‌സോഫീസില്‍ കുതിപ്പ് തുടരുകയാണ്. റിലീസ് ചെയ്ത ഒരാഴ്ച തികയുന്നതിനും മുന്‍പ് 225 കോടിയാണ് ചിത്രം നേടിയത്. വിക്രമിനൊപ്പം ജൂണ്‍ 3 ന് റിലീസ് ചെയ്ത അക്ഷയ് കുമാറിന്റെ സാമ്രാട്ട് പൃഥ്വിരാജിന് 44 കോടി മാത്രമേ നേടാനായുള്ളൂ. ഞായറാഴ്ച മാറ്റിനിര്‍ത്തിയാല്‍ ഓരോ ദിവസം പിന്നിടുമ്പോഴും വരുമാനത്തില്‍ സാരമായ ഇടിച്ചിലാണ് സംഭവിക്കുന്നത്.
രാജ്കമല്‍ ഫിലിംസിന്റെ ബാനറില്‍ കമല്‍ ഹാസനും ആര്‍. മഹേന്ദ്രനുമാണ് ചിത്രം ഒരുക്കിയത്. റിലീസിന് മുന്‍പ് തന്നെ ചിത്രത്തിന്റെ ഒടിടി സാറ്റ്ലൈറ്റ് അവകാശങ്ങള്‍ 200 കോടി രൂപയ്ക്ക് വിറ്റുപോയിരുന്നു.50 കോടിയാണ് മേജര്‍ ഇതുവരെ നേടിയത്.
പ്രൃഥ്വിരാജ് റിലീസ് ചെയത ചില തിയേറ്ററുകളില്‍ ഷോകളുടെ എണ്ണം വെട്ടിച്ചിരുക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയില്‍ 4,500 ഓളം സ്‌ക്രീനുകളിലാണ് പൃഥ്വിരാജ് റിലീസ് ചെയ്തത്.
Read more
250 കോടി മുതല്‍മുടക്കിലാണ് പൃഥ്വിരാജ് ഒരുക്കിയത്. യഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മിച്ചത്. സോനു സൂദ്, മാനുഷി ചില്ലാര്‍, സഞ്ജയ് ദത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തമിഴ് ചിത്രം ജിഗര്‍തണ്ടയുടെ റീമേക്കായി റിലീസ് ചെയ്ത ബച്ചന്‍ പാണ്ഡെയായിരുന്നു പൃഥ്വിരാജിന് മുന്‍പ് റിലീസ് ചെയ്ത അക്ഷയ് ചിത്രം.